‘ഈ അടുത്ത കാലത്തൊന്നും ഇത്രയും അപക്വമായിട്ടും അസഹിഷ്ണുതയോടും ഒരു സംവിധായകന്‍ വിമര്‍ശനങ്ങളെ നേരിടുന്നത് കണ്ടിട്ടില്ല’

പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിഷന്‍ കേരളത്തില്‍ ഉണ്ടാകുമോ എന്ന് ചോദിച്ച ആരാധകനോട് സംവിധാനം ചെയ്ത ചിത്രങ്ങളായ നേരം, പ്രേമം, ഗോള്‍ഡ് എന്നിവയോട് കേരളത്തിലുള്ള ചിലര്‍ മോശമായി പ്രതികരിച്ചുവെന്ന് അല്‍ഫോന്‍സ് കുറ്റപ്പെടുത്തുകയുണ്ടായി. ഇനി തനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരുമെന്നും താന്‍ ദുബായിലാണെന്ന് വിചാരിച്ചാല്‍ മതിയെന്നും അല്‍ഫോന്‍സ് പറഞ്ഞു. ഏപ്രില്‍ 3 മുതല്‍ 10 വരെ ചെന്നൈയിലാണ് അല്‍ഫോന്‍സിന്റെ പുതിയ സിനിമയുടെ ഓഡിഷന്‍ നടത്തുന്നത്. ഇത് സംബന്ധിച്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിന് താഴെയാണ് കേരളത്തില്‍ ഓഡിഷന്‍ ഉണ്ടാകുമോ എന്ന ചോദ്യവുമായി ചിലര്‍ എത്തിയത്. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഈ അടുത്ത കാലത്തൊന്നും ഇത്രയും അപക്വമായിട്ടും അസഹിഷ്ണുതയോടും ഒരു സംവിധായകന്‍ വിമര്‍ശനങ്ങളെ നേരിടുന്നത് കണ്ടിട്ടില്ല എന്നാണ് ആര്‍ വി ദീപു പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

തന്റെ ഗോള്‍ഡ് എന്ന സിനിമയെ വിമര്‍ശിച്ചതിന്റെ ദേഷ്യത്തിന് ഇനി കേരളത്തില്‍ പടമെടുക്കുന്നില്ല, എന്തിന്, ഓഡിഷന്‍ പോലും കേരളത്തില്‍ വെക്കില്ല എന്ന്. ഈ അടുത്ത കാലത്തൊന്നും ഇത്രയും അപക്വമായിട്ടും അസഹിഷ്ണുതയോടും ഒരു സംവിധായകന്‍ വിമര്‍ശനങ്ങളെ നേരിടുന്നത് കണ്ടിട്ടില്ല. നിങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചില്ല, ഹോട്ടലിനെ വിമര്‍ശിച്ചില്ല, പോലീസിനെ വിമര്‍ശിച്ചില്ല, പിന്നെന്തിന് ഗോള്‍ഡിനെ വിമര്‍ശിക്കുന്നു എന്ന്.

അല്‍ഫോണ്‍സ് പുത്രന്റെ ആരാധകനോട് പറഞ്ഞതിങ്ങനെയായിരുന്നു.

എന്നിട്ട് എന്തിനാ? നേരം ചെയ്തപ്പൊ പുച്ഛം. പ്രേമത്തിന്റെ ടൈറ്റില്‍ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവിലാണ്. നിങ്ങള്‍ കണ്ടത് ചെമ്പരത്തി പൂ മാത്രമാണ്. ഗോള്‍ഡാണെങ്കില്‍ മോശം പടവും. എന്നിട്ടും ഞാന്‍ ഇനി കേരളത്തില്‍ വരാന്‍… കേരളം എന്റെ കാമുകിയും, ഞാന്‍ കേരളത്തിന്റെ കാമുകനും അല്ല. നന്ദിയുണ്ട്, ജീവനോടെ വിട്ടതില്‍ സന്തോഷം. ഇനി എനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാന്‍ ദുബായിലാണ് എന്ന് വിചാരിച്ചാല്‍ മതി.

പുത്രന്‍ പിണങ്ങരുതെന്നും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് തുറന്നുപറയാന്‍ നട്ടെല്ലുള്ളവരാണ് മലയാളികള്‍ എന്ന ഒരു പ്രേക്ഷകന്റെ കമന്റിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ”സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ നട്ടെല്ലുണ്ട്. നട്ടെല്ല് ഞാന്‍ ഗോള്‍ഡിന്റെ റിലീസ് സമയത്ത് കണ്ടിരുന്നു. ഗവണ്‍മെന്റ് ഇഷ്ടപ്പെട്ടില്ലെങ്കില്‍, പൊലീസുകാരുടെ സ്വഭാവം ഇഷ്ടപ്പെട്ടില്ലെങ്കില്‍, കോടതിയുടെ നയം ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഹോട്ടലിലെ ഭക്ഷണം പഴകിയാല്‍, വേസ്റ്റ് കത്തുമ്പോള്‍ ….അപ്പോഴൊന്നും നട്ടെല്ലു കണ്ടിട്ടില്ല. അതെന്തുകൊണ്ടാ സഹോദരാ,

എന്റെ സിനിമ കൊള്ളില്ലെന്ന് പറയാന്‍ കാണിക്കുന്ന ഉത്സാഹം ഇല്ലേ? അതു ബാക്കിയുള്ള തൊഴില്‍ മേഖലയിലും കാണിക്കണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പ്രേമം മോശം ആയതുകൊണ്ട് എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി അല്ലല്ലോ ബ്രോ പടം കണ്ടത്. ഗോള്‍ഡ് ഇഷ്ടപ്പട്ടവരു മൊത്തം പൊട്ടന്മാരാണെന്നാണോ പറഞ്ഞു വരുന്നത്.”-അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago