ശരീരം ഇങ്ങനെ ഒന്ന് ആക്കിയെടുക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു!

ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍നായികയായിരുന്നു ലക്ഷ്മിറായ് എന്ന റായ് ലക്ഷ്മി. മലയാളത്തിലെ എല്ലാ നായകന്മാരുടെയും നായികയായ അപൂര്‍വം നടിമാരിലൊരാള്‍. എന്നാല്‍ ഇടക്കാലത്ത് വിവാദങ്ങളും പ്രണയബന്ധങ്ങളും ഇവര്‍ക്ക് തിരിച്ചടിയായി.അതിനെ പറ്റി താരം അടുത്തിടെ തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ലക്ഷ്മിയുടെ തുറന്നു പറച്ചിലുകൾ കേട്ട് ആരാധകർ അമ്പരക്കുകയും ചെയ്തിരുന്നു. എന്നാൽ ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഒരു മേക്കോവറുമായാണ് ലക്ഷ്മി ഇപ്പോൾ എത്തിയിരിക്കുന്നത്.

താരങ്ങൾ മിക്കപ്പോഴും സിനിമകൾക്കോ അല്ലാതെയോ മേക്കോവറുകൾ നടത്താറുണ്ട്. അതിൽ മിക്കവയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഉള്ള റായ് ലക്ഷ്മിയുടെ ചിത്രങ്ങൾ ആണ് ആരാധകരെ അത്ഭുതപെടുത്തിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രം താരം തന്നെയാണ് ട്വിറ്ററിൽ കൂടി ആരാധകരുമായി പങ്കുവെച്ചത്. നീല ബിക്കിനിയിൽ കൂടുതൽ മെലിഞ്ഞു സുന്ദരിയായാണ് താരം കാണപ്പെടുന്നത്. കൂടാതെ തന്നെ ചിത്രത്തിനൊപ്പം മേക്കോവർ ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെയാണെന്നും ലക്ഷ്മി കുറിച്ചു. ഇപ്പോൾ താൻ ഒരു പുതിയ വ്യക്തിയായി മാറിയപോലെയാണ് തോന്നുന്നതെന്നും ഇങ്ങനെ ഒരു മാറ്റം ഉണ്ടാക്കാൻ വളരെ കഷ്ട്ടപെട്ടുവെന്നും ഇപ്പോൾ ഒരു ഫ്രഷ്‌നെസ്സ് തോന്നി തുടങ്ങിയെന്നും ആണ് താരം തന്റെ ചിത്രത്തിനൊപ്പം കുറിച്ചത്.

സൗത്ത് ഇന്ത്യൻ ചിത്രങ്ങളിൽ സജീവമായ ലക്ഷ്മിക്ക് നിരവധി ആരാധകരാണ് ഉള്ളത്. അഭിനയ ജീവിതത്തിൽ ആണെങ്കിലും വ്യക്തി ജീവിതത്തിൽ ആണെങ്കിലും വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉള്ള താരം തന്റെ അഭിപ്രായങ്ങൾ മടികൂടാതെ തന്നെ തുറന്ന് പറയാറുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്, കന്നഡ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിങ്ങളെ നിങ്ങളുടെ ശക്തിയിൽ സ്വയം വിശ്വസിക്കുന്നുവെങ്കിൽ നിങ്ങൾക്ക് എന്തും നേടാൻ കഴിയും എന്നാണ് തന്റെ ഏറ്റവും പുതിയ മേക്കോവർ ചിത്രത്തിൽ ലക്ഷ്മി കൂട്ടിച്ചേർത്തിരിക്കുന്നത്. പുതിയ ചിത്രത്തിനായുള്ള തയാറെടുപ്പാണോ ഈ മേക്കോവർ എന്ന് ആരാധകർ താരത്തോട് ചോദിക്കുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ പുതിയ ചിത്രത്തിന് താഴെ അഭിനന്ദനവുമായി എത്തിയത്.

Sreekumar

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

11 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

11 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

11 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

12 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

12 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

12 hours ago