പ്രവാസികളും മലയാളികളും കണ്ടിരിക്കേണ്ട ചിത്രം രാസ്ത!!!

സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ ‘രാസ്ത’ മികച്ച പ്രതികരണം നേടുന്നു. കുറച്ച് പേര്‍ മരുഭൂമിയില്‍ പെട്ടു പോകുന്നതും അവര്‍ അവിടുന്ന് എങ്ങനെ അതിജീവിക്കും എന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. അമ്മ – മകള്‍ ബന്ധവും, പ്രണയവും എല്ലാം രാസ്ത പറയുന്നുണ്ട്.

ഒമാനിലെ റൂബ് അല്‍ ഖാലി മരുഭൂമിയില്‍ നടന്ന സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് അനീഷ് അന്‍വര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. അലു എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി. രവി തുടങ്ങിയവരും ഒമാനി അഭിനേതാക്കളായ ഖാമിസ് അല്‍ റവാഹി, ഫഖ്റിയ ഖാമിസ് അല്‍ അജ്മി, ഷമ്മ സൈദ് അല്‍ ബര്‍ക്കി എന്നിവരുമാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ഗ്രാന്‍ഡ് ഫാദര്‍ എന്നീ ചിത്രങ്ങക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രാസ്ത’. ‘സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന ചിത്രത്തിന് 2013-ല്‍ നാല് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു.

ഇരുന്നൂറിലധികം പരസ്യചിത്രങ്ങള്‍ ഒരുക്കിയ ആഡ് ഫിലിം മേക്കര്‍ കൂടിയാണ് സംവിധായകന്‍ അനീഷ് അന്‍വര്‍. ഷാഹുല്‍, ഫായിസ് മടക്കര എന്നിവരാണ് ‘രാസ്തയുടെ’ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത്. വിഷ്ണു നാരായണന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബി.കെ. ഹരിനാരായണന്‍, വേണുഗോപാല്‍ ആര്‍., അന്‍വര്‍ അലി എന്നിവരുടെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസന്‍, അല്‍ഫോന്‍സ്, സൂരജ് സന്തോഷ് എന്നിവരാണ് ഗായകര്‍.

എഡിറ്റര്‍- അഫ്തര്‍ അന്‍വര്‍, മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റില്‍സ്- പ്രേം ലാല്‍ പട്ടാഴി, കോസ്‌റ്യൂംസ് – ഷൈബി ജോസഫ്, ആര്‍ട്ട്- വേണു തോപ്പില്‍, പ്രൊജക്റ്റ് ഡിസൈനര്‍- സുധാ ഷാ, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- രാഹുല്‍ ആര്‍. ചേരാല്‍, കളറിസ്റ്റ്- ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ മാനേജര്‍- ഖാസിം മുഹമ്മദ് അല്‍ സുലൈമി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹോച്ചിമിന്‍ കെ.സി., ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍. മസ്‌കറ്റിലും ബിദിയയിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

എല്ലാ മലയാളികളും,പ്രവാസികള്‍ ആയ എല്ലാവരും കാണേണ്ട ഒരു നല്ല സിനിമ ആണ് ‘രാസ്ത’, പ്രകൃതിദത്തമായ വൈവിധ്യങ്ങളുടെ ഒരു കലവറയായ ഒമാന്റെ ഭംഗി അതെ പോലെ ഈ സിനിമയിലൂടെ പകര്‍ത്തി എടുക്കാന്‍ ആയി ഈ സിനിമയ്ക്ക് സാധിച്ചിരിക്കുന്നു എന്ന് ഈ സിനിമ കണ്ട പ്രേക്ഷകര്‍ പറയുന്നു.

Anu

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

6 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

8 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

8 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

8 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

8 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

9 hours ago