അറബ് താരങ്ങൾ മുതൽ പാകിസ്ഥാനി വരെ! ഇത്തരമൊരു സിനിമ ഇന്ത്യയിൽ ആദ്യം, നി​ഗൂഡതയും അപകടവും നിറച്ച ട്രെയിലർ പുറത്ത്

ലിനു ശ്രീനിവാസ് നിർമിച്ച് അലു എന്റർടൈൻമെൻസിന്റെ ബാനറിൽ അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്താ വരുന്ന ജനുവരി അഞ്ചിന് തീയേറ്ററുകളിൽ എത്തും. ഡ്രീം ബി​ഗ് ഫിലിംസ് ആണ് സർജ്ജനോ ഖാലിദ്, അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഒരു കംപ്ലീറ്റ് സർവൈവൽ ത്രില്ലർ ആയ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് നവാഗതരായ ഷാഹുൽ, ഫായിസ് മടക്കര എന്നിവർ ചേർന്നാണ്. ഒമാനിലെ വുഹൈത സാൻഡിസിലും മസ്കറ്റിലും ആയി ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ സുധീഷ് , ഇർഷാദ് അലി , ടി ജി രവി, ആരാധ്യ ആൻ ,ആശാ അരവിന്ദ് ,സോനാ എന്നിവരെ കൂടാതെ അറബ് താരങ്ങൾ ആയ ഫക്രിയ ഖമീസ് ,ഷൈമ സൈദ് അൽ ബർക്കി, ഖമീസ് അൽ റവാഹി, മുഹമ്മദ് അബ്ദുള്ള അൽ ബലൂഷി, പാകിസ്ഥാനി താരം സാമി സാരംഗ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

സൗദി – ഒമാൻ അതിർത്തിയിൽ ആയി പടർന്നു കിടക്കുന്ന എംപ്റ്റി ഓഫ് ക്വാർട്ടർ എന്ന റുബൽ ഖാലി മരുഭൂമിയിൽ 2011ൽ ഉണ്ടായ ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി ആണ് ചിത്രം ഒരുങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അപകടം നിറഞ്ഞ പ്രദേശമാണ് റുബെൽ ഖാലി എന്ന വിജനമായ മരുഭൂമി. ഇന്ത്യൻ സിനിമയിൽ തന്നെ ഈ ജോണറിൽ അവതരിപ്പിച്ചിട്ടുള്ള ആദ്യ സർവൈവൽ ചിത്രമാകും രാസ്താ എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത് .

ചിത്രത്തിണ് ക്യാമറ ചലിപ്പിക്കുന്നത് വിഷ്ണു നാരായണൻ ആണ്. മ്യൂസിക് അവിൻ മോഹൻ സിതാര. എഡിറ്റിങ് അഫ്താർ അൻവർ. മേക്കപ്പ് രാജേഷ് നെന്മാറ. സ്റ്റീൽസ് പ്രേം ലാൽ പട്ടാഴി. ആർട്ട് വേണു തോപ്പിൽ. കോസ്റ്റും ഷൈബി ജോസഫ്. പ്രൊജക്റ്റ് ഡിസൈനർ സുധാ ഷാ. പ്രൊഡക്ഷൻ കൺട്രോളർ ഒമാൻ കാസിം മുഹമ്മദ് അൽ സുലൈമി (ഒമാൻ ), ഫിനാൻസ് കൺട്രോളർ രാഹുൽ സി ചേരാൾ. ഹരിനാരായണൻ, അൻവർ അലി, വേണുഗോപാൽ ആർ എന്നിവരുടെ വരികൾക്ക് ഈണം പകർന്നത് അവിൻ മോഹൻ സിത്താരയാണ്. ഗായകർ വിനീത് ശ്രീനിവാസൻ, അൽഫോൻസ് ജോസഫ്, സൂരജ് സന്തോഷ്, മൃദുല വാര്യർ.

Gargi

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

36 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago