വമ്പൻ മേക്ക് ഓവറിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് പിന്നാലെ ആദ്യ ​ഗാനവും എത്തി; രായനിലെ പ്രതീക്ഷ കൂടുന്നു

Follow Us :

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ രായനിലെ ​ഗാനം പുറത്ത്. ധനുഷ് നായകനായും സംവിധായകനായും എത്തുന്ന ചിത്രമാണ് രായൻ. താരത്തിന്റെ വമ്പൻ മേക്ക് ഓവറിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ചർച്ചയായി മാറിയിരുന്നു. മലയാളി താരം അപർണ ബാലമുരളിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മലയാളത്തിൽ നിന്ന് അപർണയ്‍ക്ക് പുറമേ ചിത്രത്തിൽ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും രായനിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ, സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാർ, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ എന്നിവരാണ് പ്രധാന താരങ്ങൾ. ഛായാഗ്രാഹണം നിർവഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആർ റഹ്‍മാനാണ്. സൺ പിക്ചേഴാണ് നിർമാണം. ഈ വർഷം തന്നെ ചിത്രം റിലീസ് ചെയ്യും.