Film News

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ ആയാണ് റബേക്ക സന്തോഷ് കയ്യടി നേടുന്നത്. പരമ്പര ഹിറ്റായി മാറിയതോടെ റബേക്കയും താരമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് റബേക്ക. റെബേക്കയുടെ റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുളള മിക്ക താരങ്ങളേയും പോലെ മോശം കമന്റുകളും മറ്റും റബേക്കയ്ക്കും നേരിടേണ്ടി വരാറുണ്ട്. അത്തരത്തില്‍ തനിക്ക് ലഭിച്ചൊരു മോശം കമന്റിന് റബേക്ക നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം റബേക്ക സന്തോഷ് പങ്കു വെച്ച ഒരു റീലിൽ റെബേക്കയുടെ ഭര്‍ത്താവിനെക്കുറിച്ച് മോശം കമന്റുമായി എത്തിയിരുന്നു. ഇവർക്ക് ചുട്ടമറുപടി തന്നെ റബേക്ക സന്തോഷ് നല്‍കുകയും ചെയ്തിട്ടുണ്ട്. സിന്ധു കെ എന്ന യുവതിയാണ് റബേക്കയുടെ പോസ്റ്റില്‍ കമന്റുമായി എത്തിയത്. നിന്റെ ഹസ്സിനെ നീ ഉപേക്ഷിച്ചോ അവനെ ഒന്ന് കാണിക്കുന്നു പോലും ഇല്ലല്ലോ എന്നായിരുന്നു യുവതിയുടെ കമന്റ്.

Rabecca

പിന്നാലെ റബേക്ക സന്തോഷ് മറുപടിയുമായി എത്തുകയായിരുന്നു. ഞാന്‍ കാണുന്നുണ്ടേ. ചേച്ചിയ്ക്ക് കാണാത്തെ കൊണ്ട് വിഷമം ഉണ്ടല്ലേ എന്നായിരുന്നു റബേക്ക സന്തോഷിന്റെ മറുപടി. സിന്ധു കെയുടെ കമന്റും അതിനുള്ള റബേക്കയുടെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിച്ച് നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ, അനാവശ്യമായി റബേക്കയുടെ വ്യക്തിജീവിതത്തെ വലിച്ചിഴച്ച യുവതിയ്ക്ക് ഇതുപോലൊരു മറുപടി തന്നെയാണ് കിട്ടേണ്ടിയിരുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പറയുന്നത്. കമന്റിന് റിപ്ലൈകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. സംവിധായകന്‍ ശ്രീജിത്ത് വിജയന്‍ ആണ് റബേക്കയുടെ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. 2021 ലായിരുന്നു റബേക്കയുടേയും ശ്രീജിത്തിന്റേയും വിവാഹം. സോഷ്യല്‍ മീഡിയയില്‍ വലിയ ഓളം സൃഷ്ടിച്ചതായിരുന്നു റബേക്കയുടെ വിവാഹം. കുഞ്ഞിക്കൂനന്‍ എന്ന സീരിയലില്‍ ബാലതാരമായാണ് റബേക്ക അഭിനയത്തലേക്ക് എത്തുന്നത്. പക്ഷെ സിനിമയേക്കാള്‍ റബേക്കയ്ക്ക് സ്വീകാര്യത നേടിക്കൊടുത്തത് സീരിയലുകളായിരുന്നു. കസ്തൂരിമാന്‍, കളിവീട്, സ്‌നേഹക്കൂട്, നീര്‍മാതളം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു. ഈയ്യടുത്ത് തന്റെ കരിയറിലുണ്ടായ സംഭവങ്ങളെക്കുറിച്ച് റബേക്ക മനസ് തുറന്നിരുന്നു.

Rabecca

ജോഷ് ടോക്‌സില്‍ സംസാരിക്കവെയാണ് റബേക്ക സന്തോഷ് തന്റെ കരിയർ അനുഭവങ്ങള്‍ പങ്കുവെച്ചത്. പാഷന്‍ കൊണ്ടാണ് അഭിനയത്തിലേക്ക് താൻ വന്നത്. അന്ന് ഇപ്പോള്‍ കാണുന്ന റബേക്ക സന്തോഷ് ആയിരുന്നില്ല. നല്ല ഫ്‌ലോപ്പായിരുന്നു. ആദ്യത്തെ മൂന്ന് നാല് പ്രൊജക്ട് ഫ്‌ലോപ്പായപ്പോള്‍ തന്നെ എന്റെ ആത്മവിശ്വാസം താഴ്ന്നു. അഭിനയമൊക്കെ നിര്‍ത്തിയേക്കാം, പഠിച്ചിട്ട് ജോലിക്ക് പോകാം എന്ന് കരുതിയിരുന്നുവെന്നാണ് റബേക്ക അന്ന് പറഞ്ഞത്. അങ്ങനെയിരിക്കെ 2017 ല്‍ തനിക്കൊരു അവസരം വന്നു. അവിടം തൊട്ടിട്ടാണ് സത്യം പറഞ്ഞാല്‍ തന്റെ ജീവിതം മാറിയത്. അന്ന് തനിക്ക് 17, 18 വയസേ ഉള്ളൂ. പക്ഷെ താന്‍ ചെയ്ത് കൊണ്ടിരുന്ന ക്യാരക്ടര്‍ 27,28 പ്രായമാണ്. വളരെ പക്വതയുള്ള കഥാപാത്രം. ആയിടയ്ക്ക് ഒരു ഷോയില്‍ താന്‍ പങ്കെടുത്തു. അന്ന് കുട്ടിക്കളിയാണ് തനിക്ക്. ശരിക്കുമുള്ള റബേക്ക സന്തോഷ് എന്താണെന്ന് ആ ഷോയിലൂടെ പുറത്തേക്ക് വന്നു. ഷോ ടെലികാസ്റ്റ് ആയപ്പോള്‍ അതിനടിയിലെ കമന്റ് ബോക്‌സ്നിതക്ക് ഓപ്പണ്‍ ചെയ്യാനേ പറ്റുന്നുണ്ടായിരുന്നില്ലെന്നും റെബേക്ക വെളിപ്പെടുത്തി. കരിയറിന്റെ തുടക്കത്തില്‍ തന്നെ വഴക്ക് കേള്‍ക്കേണ്ടി വന്നതിനെപ്പറ്റിയും റബേക്ക സന്തോഷ് സംസാരിചിരുന്നു.

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല തനിക്ക് അന്ന് അഭിനയം നിര്‍ത്തി പോയാലോ എന്ന് വിചാരിച്ച കാലഘട്ടം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നും കരച്ചിലായിരുന്നു അന്ന് തനിക്ക് എപ്പോഴുമെന്നും റെബേക്ക പറയുന്നു. പതിനേഴ് വയസിന് മുമ്പേ ആയിരുന്നു അത്. അത്രയും ഇഷ്ടപ്പെട്ട ഫീല്‍ഡ് താന്‍ വെറുത്ത് പോയി. തന്നെ വഴക്ക് പറയുന്നവരെ കുറ്റം പറയുന്നില്ലെന്നും റബേക്ക സന്തോഷ് പറയുന്നു. മറ്റാരോടും ഫ്രസ്‌ട്രേഷന്‍ കാണിക്കാന്‍ പറ്റാത്തപ്പോള്‍ അറിയാതെ അവർ നമ്മുടെയടുത്ത് കാണിക്കുന്നതായിരിക്കും, പക്ഷെ താനന്ന് ചെറുതായിരുന്നത് കൊണ്ട് ഓരോ വാക്കുകളും തനിക്ക് ഫീല്‍ ചെയ്തിട്ടുണ്ടെന്നും റബേക്ക പറഞ്ഞു. നാല്‍പത് പേരുള്ള ക്രൂവില്‍ ഒരാള്‍ തന്നെ മാത്രം ചീത്ത പറയുക, ഈ നാല്‍പത് പേരും തന്നെ മാത്രം നോക്കി നില്‍ക്കുക. അത് വല്ലാത്ത അവസ്ഥായാണ്, കരയുക മാത്രമാണ് അന്ന് താൻ ചെയ്തതെന്നും റബേക്ക പറഞ്ഞു. എന്നാല്‍ പിന്നീട് ഇവര്‍ തന്നോട് ക്ഷമ ചോദിച്ചിട്ടുണ്ടെന്നും റബേക്ക പറഞ്ഞിരുന്നു.

Devika Rahul

Recent Posts

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

29 mins ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

33 mins ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

50 mins ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

1 hour ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

1 hour ago

കാവ്യയുടെ ചില സ്വഭാവങ്ങൾ ഒക്കെ എനിക്കും ഉണ്ട്, സാന്ദ്ര തോമസ്

മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര തോമസിന്റേത്. നടി കൂടിയായ സാന്ദ്ര തോമസ് മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം…

2 hours ago