കണ്‍കണ്ടത് നിജം കാണാത്തത് പൊയ്!! മലൈക്കോട്ടൈ വാലിബന്‍ രണ്ട് തവണ കണ്ടെന്ന് രചന നാരായണന്‍ കുട്ടി

ആരാധക ലോകം വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന ആദ്യത്തെ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. ചിത്രത്തിനെ കുറിച്ച് പോസിറ്റീവും നെഗറ്റീവ് പ്രതികരണങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. ആദ്യ ദിനം തുടങ്ങിയ നെഗറ്റീവ് റിവ്യൂവിനെതിരെ ലിജോ തന്നെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

ചിത്രം ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. വീണ്ടും കാണണമെന്ന് ആഗ്രഹിക്കുന്നവരും, രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവരുമുണ്ട്. വന്‍ പ്രീഹൈപ്പോടെ എത്തിയ ചിത്രത്തിന് പ്രതീക്ഷ നിലനിര്‍ത്താനായിട്ടില്ല എന്നാണ് ചില പ്രതികരണങ്ങള്‍. നടി രചന നാരായണന്‍ കുട്ടി വാലിബനെ കുറിച്ച് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. വാലിബനെ രണ്ടു തവണ തിയേറ്ററില്‍ പോയി കണ്ടെന്നും രണ്ടാം ഭാഗത്തിന് കാത്തിരിക്കുകയാണെന്നും രചന പറയുന്നു.

‘വാലിബന്‍ കണ്ടു. ഒന്നല്ല രണ്ടു തവണ. കണ്‍കണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാനാണ് രണ്ടാമത്തെ കാഴ്ച ഉണ്ടായത്.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഈ മഹാനടന്‍ ഉണ്ടല്ലോ അദ്ദേഹത്തിനല്ലാതെ ഈ വാലിബനെ അവതരിപ്പിക്കാന്‍ തക്ക ഗ്രേസ് വേറെ ആര്‍ക്കും ഇല്ല എന്നുറപ്പാണ്. ഓരോ സിനിമയും പ്രമേയം കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും ഇത്രയും ഭംഗിയായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഈ കഴിവുറ്റ സംവിധായകന്‍ കാണിക്കുന്ന എക്‌സ്‌പെരിമെന്റഷന്‍ ഉണ്ടല്ലോ… ഇത് രണ്ടും മാത്രം മതി ആ രണ്ടാം വരവിനായുള്ള കാത്തിരിപ്പിന്’ എന്ന് രചന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Anu

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

6 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

18 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

25 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

38 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

53 mins ago