ഇന്നും ആ ദിവസങ്ങൾ ഓർക്കുമ്പോൾ പേടിയാണ്, രചന നാരായണൻ കുട്ടി

Follow Us :

വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് രചന നാരായണൻകുട്ടി. അഭിനയത്തിൽ ആണെങ്കിലും നൃത്തത്തിൽ ആണെങ്കിലും എല്ലാം രചന ഇതിനോടകം തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. ടെലിവിഷൻ പരമ്പരയിൽ കൂടിയാണ് രചന സിനിമയിലേക്ക് എത്തുന്നത്. അഭിനയത്തിലേക്ക് വരുന്നതിന് മുൻപ് തന്നെ രചന വിവാഹിതയും വിവാഹ മോചിതയും ആയതാണ്. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തിന് കുറിച്ച് രചന പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പത്ത് വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങൾ ആണ് അതൊക്കെ.

ഞാൻ അഭിനയത്തിലേക്ക് വരുന്നതിനു മുൻപ് തന്നെ വിവാഹ മോചനം നേടിയിരുന്നു. എന്നാൽ വിവാഹമോചനം നേടിയ നടികളുടെ കണക്ക് എടുക്കുമ്പോൾ ഇപ്പോഴും എന്റെ പേര് അതിൽ ഉണ്ട്. നടി ആകുന്നതിന് മുൻപ് തന്നെ ഞാൻ വിവാഹ മോചിത ആയിരുന്നു. വെറും പതിനേഴ് ദിവസം മാത്രമായിരുന്നു ഭർത്താതാവുമൊത്ത് ഞാൻ കഴിഞ്ഞത്. ഒട്ടും സഹിക്കാൻ പറ്റാത്ത സ്വഭാവം ആയിരുന്നു അദ്ദേഹത്തിന്റെത്. ഈ പതിനേഴ് ദിവസത്തിനുള്ളിൽ തന്നെ സഹിക്കാവുന്നതിന്റെ പരമാവധി ഞാൻ സഹിച്ചു. ഒട്ടും പറ്റില്ല എന്ന അവസ്ഥ ആയപ്പോൾ ആണ് ഞാൻ അവിടെ നിന്നും ഇറങ്ങിയത്.

ശാരീരികവും മാനസികവുമായി പീഡനം സഹിക്കാൻ പറ്റുന്നില്ല എന്ന എന്റെ വാദം കോടതി അംഗീകരിക്കുകയും എനിക്ക് വിവാഹമോചനം അനുവദിച്ച് തരുകയും ചെയ്തു. ഞാൻ എന്റെ ജീവിതത്തിൽ ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ദിവസങ്ങൾ ആണ് ആ പതിനേഴ് ദിവസങ്ങൾ. ഇന്ന് ഡിപ്രെഷൻ എന്താണെന്ന് എനിക്ക് അറിയില്ല. സന്തോഷകരമായി ജീവിച്ചു പോകുകയാണ് ഞാൻ. എന്നെ സ്നേഹിക്കുന്ന ഒരുപാട് ആരാധകർ എനിക്ക് ഇന്ന് ഉണ്ട്. അവരിൽ പലരും എന്നെ വിളിക്കാറുണ്ട്. ഞാൻ അവരോട് ഒക്കെ സംസാരിക്കാൻ സമയം കണ്ടെത്താറുമുണ്ട്. അതൊക്കെ തന്നെയാണ് ഇപ്പോഴത്തെ എന്റെ സന്തോഷം എന്നുമാണ് രചന പറയുന്നത്.