20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രചനയ്ക്ക് സ്വപ്നസാഫല്യം

മറിമായം എന്ന കോമഡി പരിപാടിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് രചന നാരായണൻകുട്ടി. ജയറാമിനൊപ്പം ലക്കിസ്റ്റാർ എന്ന സിനിമയിൽ നായികയായി എത്തിയതോടെ താരത്തിനെ തേടി ഒട്ടനവധി മികച്ച കഥാപാത്രങ്ങളായിരുന്നു എത്തിയത്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീണ്ട ഇരുപത് വർഷത്തിന് ശേഷം നാടകത്തിൽ അഭിയനയിക്കാൻ രചനയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ആ വിശേഷമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകത്തിലൂടെയാണ് രചനയുടെ രണ്ടാം വരവ്. നാടക പരിശീലനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് ഈ വിവരം നടി പ്രേക്ഷകരെ അറിയിച്ചത്.

‘‘പ്രിയപ്പെട്ടവരേ, നീണ്ട 20 വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു നാടകത്തിന്റെ ഭാഗമാവുകയാണ്. സൂര്യ കൃഷ്ണമൂർത്തി സർ സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകം ജൂൺ 3, 4 തീയതികളിൽ വൈകിട്ട് 6.30 ന് തൈക്കാട് സൂര്യ നാടക കളരിയിലെ ഗണേശത്തിലാണ് അരങ്ങേറുന്നത്ത്. ഏവരും തീർച്ചയായും വന്ന് ദയയോടെ ഈ അവസരത്തെ അനുഗ്രഹിക്കുകയും എന്റെ സ്വപ്നത്തിന്റെ ഭാഗമാകുകയും ചെയ്യണം.’’–രചന കുറിച്ചു.

Shilpa

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

6 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

7 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago