അന്നും ഇന്നും പേര്‍ളിയുടെ സ്വന്തം വാവാച്ചി..!! കുഞ്ഞിനെ വരവേല്‍ക്കാന്‍ നാളുകള്‍ എണ്ണി കുടുംബം!!

അവതാരികയായും നടിയായും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് പേര്‍ളി മാണി. താരത്തേയും കുടുംബത്തേയും കുറിച്ചുള്ള ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ പേര്‍ളിയുടെ പ്രിയ അനിയത്തിക്കുട്ടി വാവാച്ചി എന്ന് പേര്‍ളി സ്‌നേഹപൂര്‍വ്വം വിളിക്കുന്ന റേച്ചല്‍ മാണിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. റേച്ചല്‍ മാണിയുടെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ആവേശത്തിലും ആകാംക്ഷയിലുമാണ് പേര്‍ളിയുടെ കുടുംബം.

ഇതിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ ആഘോഷത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന ചടങ്ങായിരുന്നു സംഘടിപ്പിച്ചിരുന്നത്. ആഘോഷങ്ങള്‍ക്ക് തുടക്കമായി എന്ന് കുറിച്ചുകൊണ്ടാണ് പേര്‍ളി ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

എല്ലാവരും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് പരിപാടി കളറാക്കിയത്. അതേസമയം, കാലങ്ങള്‍ക്ക് ശേഷം മുന്‍പ് എടുത്ത ഒരു ചിത്രം ഇവിടെ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് പേര്‍ളി മാണിയും അനിയത്തി റേച്ചല്‍ മാണിയും.. ഈ ചിത്രമാണ് ഈ പരിപാടിയുടെ ഹൈലൈറ്റ് എന്ന് തന്നെ പറയാം.. ഈ ചിത്രം പുനഃസൃഷ്ടിക്കാന്‍ വളരെക്കാലമായി ആഗ്രഹിച്ചു..വാവച്ചി നീയാണ് അമ്മയാകാന്‍ പോകുന്നതില്‍ ഏറ്റവും സുന്ദരി.. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.

കുഞ്ഞിനായി കാത്തിരിക്കുന്നു എന്നാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ഫോട്ടോകളില്‍ പേര്‍ളിയുടെ കുഞ്ഞ് നിലയേയും കാണാം.. പരസ്പരം മധുരം നുകര്‍ന്നും ആടിയും പാടിയുമാണ് ഈ കുടുംബം അടുത്ത അംഗത്തിന്റെ വരവിനായി കാത്തിരിക്കുന്നത്.

Rahul

Recent Posts

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

4 mins ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

10 mins ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

20 mins ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

31 mins ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

37 mins ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

2 hours ago