ഇങ്ങനെയൊക്കെ കാണിക്കേണ്ട കാര്യമുണ്ടോ! നാണക്കേടല്ലേ,  രാധികയുടെയും ശരത്തിന്റെയും ഡാൻസ് വീഡിയോ വൈറൽ 

Follow Us :

തമിഴകത്തും ഒരു താരപുത്രിയുടെ വിവാഹ ആഘോഷങ്ങള്‍ നടക്കുകയാണ് ഇപ്പോൾ. വധു സൂപ്പർ താരം ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാറാണ്.മെഹന്ദി നൈറ്റിൽ ‘ഗില്ലി’യിലെ അപ്പടി പോട് എന്ന ഹിറ്റ് ഗാനത്തിന് ശരത്കുമാര്‍ ചുവടുവെക്കുന്ന വീഡിയോയും വൈറലായിരുന്നു.എന്നാലിപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ‌ നിറയുന്നത് മകളുടെ സം​ഗീത് നൈറ്റിൽ ഫുൾ എനർജിയിൽ കപ്പിൾ ഡാൻസ് ചെയ്യുന്ന ശരത്കുമാറിന്റെയും രാധിക ശരത്കുമാറിന്റെയും വീഡിയോയാണ്. കുറെ  നാളുകൾക്കു ശേഷമാണ് ശരത്കുമാറിന്റെയും രാധിക ശരത്കുമാറിന്റെയും ഇത്തരത്തിൽ ഒരു ഡാൻസ് വീഡിയോ പുറത്ത് വരുന്നത്

പൊൻമ​ഗൾ വന്താൽ എന്ന ​ഗാനത്തിനും രാധിക ആഘോഷത്തിനിടെ നൃത്തം ചെയ്തു. കറുപ്പ് നിറത്തിലുള്ള ഷേർവാണിയായിരുന്നു ശരത്കുമാറിന്റെ വേഷം. ആഷ് കളറിലുള്ള പാന്റും നേവി ബ്ലു നിറത്തിലുള്ള ടോപ്പുമായിരുന്നു രാധിക ശരത്കുമാറിന്റെ വേഷം. വീഡിയോ വൈറലായതോടെ എല്ലാവരും അമ്പരന്നത് അറുപത്തിയൊന്നിലും രാധികയ്ക്കുള്ള മെയ്‌വഴക്കമാണ് ,

വരലക്ഷ്മിയുടെ സം​ഗീത് ചടങ്ങിന്റെ ഷോ സ്റ്റീലേഴ്സും ശരത്കുമാറും രാധികയും തന്നെയായിരുന്നു. ഇരുവരെയും അഭിനന്ദിക്കുന്നവരെപ്പോലെ തന്നെ ചിലർ ശരത്കുമാർ-രാധികയെയും  വിമർശിച്ചും എത്തിയിട്ടുണ്ട്  . അഭിനയം മാത്രമല്ലേയുള്ളു ഡാൻസ് കാണുന്നില്ലല്ലോ, ഇങ്ങനെയൊക്കെ കാണിക്കേണ്ടെ കാര്യമുണ്ടോ. നാണക്കേട് തോന്നുന്നില്ലേ. എന്നിങ്ങനെ എല്ലാമാണ് പരിഹസിച്ച് വന്ന കമന്റുകൾ. അതേസമയം ഒരു വിഭാ​ഗം ഇരുവരുടെയും നൃത്തത്തെ അഭിനന്ദിച്ചുമെത്തി. എന്തിന് മറ്റുള്ളവർ അവരെ പരിഹസിക്കുന്നു, അവർ മകളുടെ വിവാഹം ആഘോഷിക്കുകയല്ലേ എന്നാണ് രാധികയേയും ശരത്കുമാറിനെയും പിന്തുണച്ചവർ പറയുന്നത്