ശസ്ത്രക്രിയയിലൂടെ മാറിടവും അരക്കെട്ടും വലുതാക്കാൻ ആവശ്യപ്പെട്ടവരോട് ദേഷ്യം മാത്രമാണ് തോന്നിയത്: രാധിക ആപ്‌തേ

ഹിന്ദിയിലും തമിഴിലും മലയാളത്തിലും തന്റെ ശ്രദ്ധേയ സാന്നിദ്ധ്യം അറിയിച്ച മികച്ച നടിയാണ് രാധിക ആപ്‌തേ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യകാല സിനിമാജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.

തനിക്ക് മെലിഞ്ഞ ശരീരപ്രകൃതി ആയതിനാൽ കൂടുതൽ ആകർഷകമാക്കിമാറ്റാൻ സർജ്ജറി ചെയ്യാൻ അക്കാലത്ത് പലരും പറഞ്ഞുവെന്ന് താരം പറയുന്നു. എന്നാൽ അതൊന്നും തന്നെ സമ്മർദ്ദത്തിലാഴ്ത്തിയിരുന്നില്ലെന്നും പകരം ദേഷ്യം പിടിപ്പിച്ചതായും രാധിക പറയുന്നു. മുമ്പ് എനിക്ക് ആ സമ്മർദ്ദം ഉണ്ടായിരുന്നു. ഞാൻ ഇൻഡസ്ട്രിയിൽ പുതിയ ആളായതിനാൽ എന്റെ ശരീരത്തിലും മുഖത്തും ധാരാളം മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം എന്റെ മൂക്കിന്റെ ഷേപ്പ് മാറ്റാനാണ് പറഞ്ഞത്. പിന്നീട് എന്റെ മാറിടം വലുതാക്കണമെന്നായിരുന്നു ആവശ്യം.


ഞാൻ അതൊന്നും ചെയ്തില്ല. പിന്നെയെപ്പോഴോ എന്റെ കാലുകൾക്കും അരക്കെട്ടിനുമായിരുന്നു പ്രശ്‌നം. സർജ്ജറി ചെയ്ത് അതിൽ വല്ലതും വെച്ചുകെട്ടാനൊക്കെ പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

എന്റെ മുടി കളർ ചെയ്തതു പോലും എന്റെ 30-ാം വയസ്സിലാണ്. ഒരു ഇഞ്ചക്ഷൻ പോലും എടുക്കാൻ പോകുന്നില്ല. എന്റെ ശരീരം എങ്ങനെയാണോ അങ്ങനെതന്നെ കാണാനാണ് എനിക്കിഷ്ടം. ഈ പറഞ്ഞതെല്ലാം കേട്ട് എനിക്ക് സങ്കടമല്ല മറിച്ച് ദേഷ്യമാണ് തോന്നിയതെന്നും താരം പറയുന്നു.

കാരണം ഞാൻ എന്റെ ശരീരത്തെ അത്രമേൽ സ്‌നേഹിക്കുന്നു. അരക്കെട്ടിൽ ശസ്ത്രക്രിയ നടത്തിയ എന്റെയൊരു അടുത്ത സുഹൃത്ത് അതിൽ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചിരുന്നു. നിനക്കും അതെല്ലാം ചെയ്തുകൂടെ എന്നായിരുന്നു അവരുടെ മുനവെച്ചുള്ള ചോദ്യം. ഞാൻ വാർദ്ധക്യത്തെ വെറുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെയൊക്കെ ചെയ്യുന്നത് പ്രകൃതിവിരുദ്ധമാണെന്നും കൂടാതെ ചിരഞ്ജീവിയാകാൻ താത്പര്യമില്ലെന്നുമായിരുന്നു എന്റെ മറുപടിയെന്നും രാധിക ആപ്‌തേ പറയുന്നു.

നെറ്റ്ഫ്ലിക്‌സിനായി നിർമ്മിക്കുന്ന വാസൻ ബാലയുടെ മോണിക്ക, ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലാണ് രാധിക അടുത്തതായി അഭിനയിക്കുന്നത്. രാജ്കുമാർ റാവു, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. വിക്രാന്ത് മാസി, പ്രാചി ദേശായി എന്നിവർക്കൊപ്പം മെയ്ഡ് ഇൻ ഹെവൻ 2 എന്ന സിനിമയിലും രാധിക പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Shilpa

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

8 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

10 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago