‘അലന്‍സിയര്‍ ചേട്ടന്‍ ആണെന്ന് അറിഞ്ഞപ്പോ എനിക്ക് ഭയങ്കര ഷോക്ക് ആയിപ്പോയി’ അപ്പനിലെ ഷീല

സണ്ണിവെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ അപ്പന്‍ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മജു സംവിധാനം ചെയ്ത അപ്പന്‍ സോണി ലിവിലൂടെയാണ് സ്ട്രീമിംഗ് തുടരുന്നത്. സിനിമയെ പ്രശംസിച്ച് മധുപാല്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ഷീല എന്ന പ്രധാന വേഷത്തിലെത്തിയ രാധിക രാധാകൃഷ്ണന്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.

‘ഞാന്‍ തിരക്കഥ വായിച്ചിട്ട് ആദ്യം ചോദിച്ചത് ഇട്ടിയുടെ കഥാപാത്രം ആരാണ് ചെയ്യുന്നത് എന്നാണ്. അലന്‍സിയര്‍ ചേട്ടന്‍ ആണെന്ന് അറിഞ്ഞപ്പോ എനിക്ക് ഭയങ്കര ഷോക്ക് ആയിപ്പോയെന്ന് രാധിക പറയുന്നു. അദ്ദേഹം ഗംഭീര ആര്‍ടിസ്റ്റാണ്. എനിക്ക് ഷൂട്ട് ഇല്ലാത്ത ആദ്യപകുതിയില്‍ ഷൂട്ടിങ് നടക്കുന്ന റൂമില്‍ നിന്ന് അലന്‍സിയര്‍ ചേട്ടന്‍ ഡയലോഗ് പറയുന്നത് കേള്‍ക്കുമ്പോ എനിക്ക് പേടിയാകും.

എന്റമ്മേ എങ്ങനെയാ ഞാന്‍ ഈ ആളുടെ മുന്നില്‍ നിന്ന് അഭിനയിക്കുക എന്നൊക്കെ തോന്നും. പക്ഷേ ഞാന്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ എന്നെ ഏറ്റവും സഹായിച്ചത് അദ്ദേഹമാണ്. ഞാന്‍ കാരണം ഒത്തിരി റീടേക്ക് പോയിരുന്നു. പക്ഷേ അലന്‍സിയര്‍ ചേട്ടനോ മറ്റുള്ളവരോ ഒരു ബുദ്ധിമുട്ടും കാണിച്ചില്ല. അതിനെന്താ ഒന്നുകൂടി ചെയ്താല്‍ നന്നാവുകയല്ലേ ഉള്ളൂ എന്ന് പറയും. എനിക്ക് വിഷമമായാല്‍ അത് കഥാപാത്രത്തെ ബാധിക്കുമെന്ന ബോധ്യം എല്ലാവര്‍ക്കും ഉണ്ടായിരുന്നു.

എനിക്ക് വലിയ പിന്തുണയാണ് മുഴുവന്‍ ആളുകളും തന്നത്. അലന്‍സിയര്‍ ചേട്ടന്‍ എനിക്ക് ഒരുപാടു ടിപ്‌സ് പറഞ്ഞു തരുമായിരുന്നു. ഒരു ദിവസം ഷൂട്ടിന് മുന്നേ അദ്ദേഹം എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. ”ഇട്ടി കടലിലെ തിരമാല പോലെ ആണ്, പുറമെ കാണുന്ന ഒച്ചയും ബഹളവും മാത്രമേ ഉള്ളൂ. പക്ഷേ ഷീല ആ കടലിലെ ആഴമാണ്” . ഇത് കേട്ടപ്പോ എനിക്ക് ഒരു ഷോക്ക് അടിച്ചതുപോലെ ആണ് തോന്നിയത്. നിഗൂഢത നിറഞ്ഞ ആ കഥാപാത്രത്തിന്റെ സ്വഭാവം എനിക്ക് അപ്പോഴാണ് കണക്റ്റ് ആയത്. ഞാന്‍ ഷൂട്ടിന് പോകുമ്പോഴും വരുമ്പോഴും അത് തന്നെ ആലോചിച്ചുകൊണ്ടിരിക്കും. അദ്ദേഹം അങ്ങനെ പറഞ്ഞത് എന്റെ പ്രകടനത്തെ നല്ല രീതിയില്‍ സഹായിച്ചു. അദ്ദേഹം അത് പറഞ്ഞതിന് മുന്‍പും ശേഷവും ഞാന്‍ അഭിനയിച്ചത് നോക്കിയാല്‍ എനിക്ക് തന്നെ ആ വ്യത്യാസം മനസ്സിലാകുന്നുണ്ട്.

അലന്‍സിയര്‍ ചേട്ടന്‍ എന്റെ മുഖത്ത് തുപ്പുന്ന ഒരു രംഗമുണ്ട്. അത് തുപ്പിയാതൊന്നുമല്ല ആര്‍ട്ട് ചെയ്യുന്ന ചേട്ടന്‍ ഒരു ഗ്ലാസില്‍ ചോറും സാമ്പാറും കുഴച്ച് എന്റെ മുഖത്തേക്ക് എറിയുകയായിരുന്നു. ആ സീനില്‍ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ടായി കാരണം ആ സീന്‍ നാല് ദിവസം എടുത്താണ് ഷൂട്ട് ചെയ്തത്. ഈ നാല് ദിവസവും ചോറും സാമ്പാറും മുഖത്ത് തേച്ചിരിക്കണം. കുറച്ചു കഴിയുമ്പോ എന്റെ കവിള് നീറാന്‍ തുടങ്ങും, കണ്ണില്‍ നിന്ന് വെള്ളം വരും, പക്ഷേ അതൊക്കെ ആ സീനിനെ പോസിറ്റീവ് ആയി സഹായിച്ചു.

പിന്നെ ഞാന്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന സീനില്‍ എന്റെ ഒപ്പം ആബേല്‍ എന്ന കുട്ടി ഉണ്ട്. സ്‌കൂട്ടര്‍ ഞാന്‍ സിനിമയ്ക്ക് വേണ്ടി പഠിച്ചതാണ്. കുട്ടിയെ ഇരുത്തി ഓടിക്കാന്‍ പേടി ആയിരുന്നു. അവനെയും കൊണ്ട് ഞാന്‍ വരുന്നത് കാണുമ്പോ അമ്മ പേടിച്ചിരിക്കും, അത് കാണുമ്പോ എന്റെ ടെന്‍ഷന്‍ കൂടുമായിരുന്നു. ഒരു തുടക്കക്കാരിയായ എനിക്ക് വളരെ നല്ല പിന്തുണയാണ് അപ്പനില്‍ നിന്ന് കിട്ടിയതെന്നും താരം പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാധിക.

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago