പ്രണയകഥ പറഞ്ഞ ശേഷം സ്വപ്ന യാത്രയുടെ സന്തോഷം പങ്കുവെച്ച് റാഫിയും മഹീനയും; കമന്റുകളുമായി ആരാധകർ

ടിക്ക് ടോക്കിലൂടെയും പിന്നീട് റീൽസിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ആളാണ് റാഫി മുഹമ്മദ്. ചക്കപ്പഴം പരമ്പരയിലേക്ക് അവസരം വന്നത് ഈ പ്രകടനങ്ങളൂടെയാണ്. ചക്കപഴത്തിലെ ആ കഥാപാത്രം കണ്ട് ഇഷ്ടപ്പെട്ട് പ്രണയിച്ചതാണ് മഹീന. തീപ്പൊരി ബെന്നി എന്ന സിനിമയിലൂടെ റാഫി സിനിമയിലും തുടക്കം കുറിച്ചിരുന്നു. റാഫിയുടെ ഭാര്യ മഹീന ഒരു വ്‌ളോഗർ ആണ്.

കഴിഞ്ഞ കുറച്ച് വീഡിയോകളിൽ തങ്ങളുടെ പ്രണയകഥയെ കുറിച്ചായിരുന്നു മഹീന ഒരുപാട് പറഞ്ഞിരുന്നു. ഇപ്പോൾ തങ്ങളുടെ വലിയ ഒരു ആഗ്രഹം സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് റാഫിയും മഹീനയും. ഒരു സ്വപ്‌ന യാത്ര നടന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.
റാഫിയുടെ പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സംഭവിച്ച കാര്യം, ഇങ്ങനെ ഒരു സ്ഥലമുണ്ട് എന്ന് അറിഞ്ഞതുമുതൽ തുടങ്ങിയ ആഗ്രഹമാണ് മഹീനയുടേത്.

ചെറിയ ഒരു സസ്‌പെൻസ് നൽകി കൊണ്ടാണ് പോകുന്ന ഇടത്തെ കുറിച്ച് മഹീനയും റാഫിയും പറയുന്നത്. യാത്ര പുറപ്പെട്ട്, എത്തേണ്ടിടത്ത് എത്തിയതിന് ശേഷം ആ സസ്‌പെൻസ് പൊട്ടിച്ചു, കശ്മീർ!. ഡൽഹി ടു കശ്മീർ കണക്ടഡ് ഫ്‌ളൈറ്റ് എടുത്താണ് റാഫിയും ഭാര്യയും കശ്മീരിൽ എത്തിയത്. യാത്രയിലെ മനോഹരമായ കാഴ്ചകളും വിശേഷങ്ങളും വീഡിയോയായി പങ്കുവെച്ചിട്ടുണ്ട്. കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പങ്കുവയ്ക്കാം എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിച്ചിട്ടുള്ളത്.

Ajay

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

8 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

8 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

9 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

9 hours ago