‘നിശബ്ദരായി നില്‍ക്കേണ്ടി വന്ന ഒരു കൂട്ടം ആളുകളുടെ സിനിമ’

‘ഓപ്പറേഷന്‍ ജാവ’ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക. ചിത്രത്തെ കുറിച്ച് രാഗീത് ആര്‍ ബാലന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

നിശബ്ദരായി നില്ക്കേണ്ടി വന്ന ഒരു കൂട്ടം ആളുകളുടെ സിനിമ…
“ഈ ജൂനിയർ ആർട്ടിസ്റ്റ് എന്ന് പറഞ്ഞാൽ ഇതാണ് സംഭവം…വെറുതെ ആട് മടുകളെ പോലെ ഇതിന്റെ കൂടെ കുറേ ആളുകൾ നടക്കുന്നു.. സത്യമാണ് അത് …ഒരു പ്രായമുള്ളൊരാൾ എന്നൊരു പരിഗണന പോലും തരാതെ എന്റെ നെഞ്ചത്തോട്ടു പിടിച്ചു തള്ളി മാറ്റിയിട്ടുണ്ട്… മാറി നിൽക്കു ചേട്ടാ എന്നൊക്കെ പറഞ്ഞ്.. ഇതില് ജൂനിയർ സീനിയർ അങ്ങനെ ഒന്നുമില്ല…”
“ഈ സിനിമയില് വന്നതിനു ശേഷം എനിക്ക് സിനിമ അഭിനയിക്കണം എന്ന് വളരെ ആഗ്രഹം തോന്നിയിട്ടുണ്ട്.. സത്യന്തമായിട്ടുള്ള കാര്യമാണ്..”
“ചേച്ചിന്നു വിളിക്കുമ്പോ തന്നെ നമുക്ക് ഒരു എന്തും ചെയ്യാനുള്ള മനസ്സിന് ഒരു ധൈര്യം കിട്ടുകയാണ് “
” സാറേ എന്റെ വലിയൊരു ആഗ്രഹമാണ് വലിയൊരു ആഗ്രഹമാണ് സാധിക്കാൻ പോകുന്നത് “
“എല്ലാവരെയും എന്നെയടക്കം ഹഗ് ചെയ്തിട്ട് ഒരു താങ്ക് പറയുകയുണ്ടായി.. എന്റെ ഈ ഒരു സീൻ നന്നാക്കി തന്നു..നിങ്ങൾ കാരണമാണ് സീൻ വിജയിച്ചേ എന്ന് പറയുമ്പോൾ അത് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമായിട്ട് കരുതുന്നു “
” എങ്ങും എത്താൻ പറ്റാത്ത നടന്ന മനുഷ്യർക്ക്‌ ഒരു പ്രത്യയശാ തന്നെ ആണ് ഈ സിനിമ “
മേൽ പറഞ്ഞവ എല്ലാം കലാകാലങ്ങളായി നിശബ്ദരായി നില്ക്കേണ്ടി വന്ന ഒരു കൂട്ടം ആളുകളുടെ വാക്കുകൾ ആണ്…സൗദി വെള്ളക്ക എന്ന സിനിമയിലൂടെ പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും ലഭിച്ച ഒരു കൂട്ടം ആളുകളുടെ ജീവിതാനുഭവങ്ങളും ഈ സിനിമ നൽകുന്ന പ്രതീക്ഷകൾ ആണ്..തരുൺ മൂർത്തിയുടെ പുതിയ സിനിമയായ സൗദി വെള്ളക്ക കാണാൻ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ.. അതിനു ഒരു പ്രധാന കാരണം എന്നതു അതിൽ അഭിനയിച്ചിട്ടുള്ള അഭിനേതാക്കൾ ആണ്..
സ്റ്റാർ വാല്യൂ ഉള്ള കോടികൾ പ്രതിഫലം വാങ്ങുന്ന നടന്മാരുടെയോ നടിമാരുടെയോ സിനിമ അല്ല സൗദി വെള്ളക്ക.. കാല കാലങ്ങളായി നിശബ്ദരായി നില്ക്കേണ്ടി വന്ന ജൂനിയർ ആർട്ടിസ്റ്റുകൾ ആയിരുന്നവരുടെ സിനിമയാണ്…നമുക്ക് ചുറ്റും സിനിമയെ സ്വപ്നം കണ്ടു നടക്കുന്ന പല തരം ആളുകൾ ഉണ്ട്.വലിയൊരു സ്‌ക്രീനിൽ നിറഞ്ഞ സദസ്സിൽ നിറഞ്ഞ കയ്യടികളോടെ ഒരു രംഗത്തിൽ എങ്കിലും വരാൻ ആഗ്രഹിക്കുന്ന ഒരുപാടു ആളുകൾ ഉണ്ട്.. അവരുടെ ഒരു വലിയ സ്വപ്നം തന്നെ ആയിരിക്കും അവന്റെ അല്ലെങ്കിൽ അവളുടെ ഒക്കെ തല വെട്ടം ഏതെങ്കിലും ഒരു സീനിൽ കാണുവാൻ വേണ്ടി. അതിനായി വർഷങ്ങളോളം അലഞ്ഞു തിരിഞ്ഞവർ ഇപ്പോഴും എപ്പോഴും ഉണ്ട്..
ഒരു സിനിമയിൽ ചെറിയൊരു രംഗത്തിൽ എങ്ങാനും സെക്കന്റുകൾ കൊണ്ട് മിന്നി മറയുന്ന രംഗം ആണെങ്കിൽ കൂടി അങ്ങനെ ഒന്ന് ലഭിക്കുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അങ്ങനെ ഉള്ള ആളുകൾ ഇല്ലാത്ത കാശു കടവും വാങ്ങിച്ചു എല്ലാവരെയും വിളിച്ചു തീയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ ശ്രെമിക്കും. അങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തുക്കൾ അവർക്കു വേണ്ടി കവലയിൽ ഒക്കെ ഒരു ഫ്ലെക്സ് തന്നെ അടിച്ചു വെക്കും..എന്ത് സന്തോഷം ആയിരിക്കും അതൊക്കെ കാണുമ്പോൾ.. അതുപോലെ കൂട്ടുകാരെയും വീട്ടുകാരെയും എല്ലാം ബിഗ് സ്‌ക്രീനിൽ തന്റെ തല വരുന്നത് കാണിക്കുവാൻ ഭയങ്കര ആഗ്രഹത്തിൽ തീയേറ്ററിൽ കൊണ്ടുപോകുമ്പോൾ അവരുടെ ആ രംഗം ഇല്ലാന്ന് മനസിലാക്കുമ്പോൾ ഉണ്ടാകുന്ന ഒരു വേദനയുണ്ട്.. അത് വല്ലാത്ത ഒരു അവസ്ഥ ആണ്.
വര്ഷങ്ങളോളം പല സിനിമകളിൽ അഭിനയിക്കാൻ പോയി നിശബ്ദനായി മാറി നില്ക്കേണ്ടി വന്ന ഒറ്റ സീനില് ഒരു വാക്ക് എങ്കിൽ ഒരു വാക്കു പറയാനായി ആഗ്രഹിക്കുന്ന ഒരുപാട് നല്ല കഴിവുള്ള അഭിനേതാക്കൾ പല പ്രായത്തിൽ ഉള്ളവർ നമുക്ക് ചുറ്റുമുണ്ട് . മനസ്സിൽ സിനിമ എന്നത് മാത്രം മനപാഠം ആക്കിയ മനുഷ്യർ..അവഗണനകളും കുത്തി നോവിക്കലുകളും ചതികളും എല്ലാം നേരിട്ട മനുഷ്യർ..
നിശബ്ദരായി നില്ക്കേണ്ടി വന്ന ഒരു കൂട്ടം ആളുകളുടെ സിനിമ തന്നെ ആയിരിക്കും സൗദി വെള്ളക്ക.
തിരിച്ചറിയാപെടാതെ പോകേണ്ടവർ അല്ല.. ഒപ്പം ചേർത്തു നിർത്തേണ്ടവർ ആണ് ജൂനിയർ ആർട്ടിസ്റ്റുകൾ…. ഈ സിനിമ ഇറങ്ങുന്ന ദിവസം ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും ആ ദിവസത്തിനായി കാത്തിരിക്കുന്നതും ആ ജൂനിയർ ആർട്ടിസ്റ്റുകൾ ആയിരുന്നവർ തന്നെ ആയിരിക്കും.. തീർച്ച… ഇന്നവർ ജൂനിയർ ആർട്ടിസ്റ്റുകൾ അല്ല അവരും താരങ്ങൾ ആണ്….
തരുൺ മൂർത്തി എന്ന സംവിധായകന് ഒരു ബിഗ് സല്യൂട്ട് അറിയപ്പെടാതെ പോയ ഒരുപാട് ജീവിതങ്ങൾക്ക് പുതിയ പ്രതീക്ഷകളും സന്തോഷം നല്ലൊരു കാത്തിരിപ്പും സമ്മാനിച്ചതിനു….
എങ്ങും എത്താൻ പറ്റാത്ത…നടന്ന മനുഷ്യർക്ക്‌ ഒരു പ്രത്യയശാ തന്നെ ആകട്ടെ ഈ സിനിമ….
Gargi

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

19 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago