‘അനന്തഭദ്രത്തിന്റെ ഹാങ്ങോവറില്‍ നിന്ന് സംവിധായകന്‍ ഇതുവരെ വിട്ടുമാറിയില്ല എന്ന് തോന്നുന്നു’ കുറിപ്പ്

ഉറുമി’യ്ക്കു ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന മലയാള ചിത്രമായ ‘ജാക്ക് ആന്റ് ജില്‍’ ഇന്ന് റിലീസായിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ രാഗേഷ് ചിത്രത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘ഹയ് എന്താപ്പോ പറയ്ക.. നല്ല ‘കുടുംബത്തില്‍ പിറന്ന’ സയന്‍സ് ഫിക്ഷന്‍ കോമഡി മിസ്റ്ററി ഡ്രാമ.. അതെ ഫുള്‍ ഡ്രാമയാണോ അതോ ബാലെയാണോ എന്നാണ് സംശയം.’കുറച്ച് ഓവര്‍ ആയാലേ എല്ലാരും ശ്രദ്ധിക്കൂ’ എന്ന് മൂസ പറയും പോലെ എല്ലാം ഓവര്‍ ആയ മൊത്തത്തില്‍ കിളി പോയ ഒരു ചിത്രമെന്നാണ് രാഗേഷ് പറയുന്നത്.

പോസിറ്റീവ്‌സ്: മഞ്ജുവാര്യരുടെ ഫൈറ്റ് സീന്‍സ്. നല്ല രസമുണ്ടായിരുന്നു ഇങ്ങനെ കറങ്ങിയടിച്ചുള്ള ഫൈറ്റൊക്കെ കാണാന്‍. തീരെ ചെറിയ കുട്ടികള്‍ക്ക് പോലും ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഫൈറ്റുകള്‍ അസാധ്യ മെയ് വഴക്കത്തോടെ മഞ്ജുവാര്യര്‍ ചെയ്തു..കുഡോസ്. മഞ്ജുവാര്യരുടെ കഥാപാത്രവും വെറൈറ്റി ആയിരുന്നു പക്ഷേ ഒരു കടുത്ത മഞ്ജു ആരാധകന്‍ എന്ന നിലവില്‍ വന്‍ നിരാശയാണ് ഈ സിനിമ സമ്മാനിച്ചതെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

‘നെഗറ്റീവ്‌സ് പറഞ്ഞുതുടങ്ങിയാല്‍ പിന്നെ ‘പറഞ്ഞു തീരാത്ത വിശേഷങ്ങള്‍’ ആണ്..സന്തോഷ് -സംഗീത് -ശിവന്‍ സിനിമകളുടെ പ്രത്യേകത തന്നെ അവരുടെ സിനിമകള്‍ക്ക് വിഷ്വലുകളും സംഗീതവും ഒക്കെ സമാസമം ചേര്‍ന്നുള്ള ആ സൗന്ദര്യം അല്ലെങ്കില്‍ അതിലുള്ള ‘ആര്‍ട്ടാ’ണല്ലോ.എന്നാല്‍ ഈ സിനിമയില്‍ ആര്‍ട്ട് പോയിട്ട് ‘ആറാട്ടി’ന്റെ നിലവാരം പോലും ഇല്ല എന്നുള്ളതാണ് സത്യം.
അനന്തഭദ്രത്തിന്റെ ഹാങ്ങോവറില്‍ നിന്ന് സംവിധായകന്‍ ഇതുവരെ വിട്ടുമാറിയില്ല എന്ന് തോന്നുന്നു. അതില്‍ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്ന ചെണ്ടമേളത്തിന് പോലും ഒരു മാറ്റവുമില്ല.

(ഉറുമിയിലും same tune)ഫാന്റസി പടമാണ് ലോജിക് നോക്കേണ്ട കാര്യമില്ല ഒക്കെ ശരി തന്നെ, പക്ഷേ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകനെ വിശ്വസിപ്പിക്കുന്ന എന്തെങ്കിലും ഒരു ഘടകം വേണ്ടേ.. വില്ലന്‍, വില്ലന്റെ മോന്‍, അവരുടെ ഗുണ്ടകള്‍ എല്ലാംകൂടി എന്നാ വെറുപ്പീരാര്ന്നു! ഇവരുടെ വെറുപ്പിക്കല്‍സ് പോരാത്തേന് ഒരു ആവശ്യമില്ലാത്ത ഒരു പാവക്കുട്ടി നോര്‍ത്ത് ഇന്ത്യന്‍ നായികയും.
ഒരു സിനിമയെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നതില്‍ സങ്കടമുണ്ട്.

പക്ഷേ, കുട്ടികാലത്ത് കണ്ട ‘ജൈത്രയാത്ര’യൊക്കെ എത്രയോ കണ്‍വിന്‍സിംഗ് ആയിരുന്നെന്ന് തോന്നിപ്പോയി. കുട്ടികള്‍ക്ക് ഇഷ്ടം ആയേക്കും.ചുരുക്കത്തില്‍ ഒരു തേപ്പുപെട്ടിയും കൊണ്ടുവന്ന് ആരാധകരെയും പ്രേക്ഷകരെയും തേച്ചൊട്ടിച്ച അനുഭവമാണ് ചിത്രം നല്‍കിയത് എന്ന് പറയാതെ വയ്യെന്നും കുറിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

Gargi

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago