‘ചന്ദ്രമുഖി 3’ അണിയറയില്‍!! സീക്വലിലെ പാമ്പിനെ അപ്പോഴേ വെളിപ്പെടുത്തുള്ളൂരാഘവ ലോറന്‍സ്

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ശോഭനയും സുരേഷ് ഗോപിയും മോഹന്‍ലാലും മലയാളത്തിലെ വന്‍ താരനിര ഒന്നിനൊന്ന് മികച്ച രീതിയില്‍ തിളങ്ങിയ ചിത്രമാണ്. ഫാസിലിന്റെ എക്കാലത്തെയും മികച്ച ചിത്രമാണ് ‘മണിച്ചിത്രത്താഴ്’.

സിനിമയുടെ വന്‍ വിജയമാണ് മറ്റ് ഭാഷകളിലേക്കും ചിത്രം ഒരുക്കിയത്. തമിഴില്‍ ‘ചന്ദ്രമുഖി’ എന്ന പേരിലാണ് ചിത്രമെത്തിയത്. സിനിമയുടെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ സിനിമയുടെ മൂന്നാംഭാഗവും എത്തുന്നുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍ രാഘവ ലോറന്‍സ്. ‘ചന്ദ്രമുഖി 2’ന്റെ ഭാഗമായതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്.

ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധായകന്‍ വാസു ചെയ്യുന്നത് അറിഞ്ഞപ്പോള്‍ അഭിനേതാക്കളെ തീരുമാനിച്ചോ എന്ന് അന്വേഷിച്ചിരുന്നു. അതിന്റെ ഓഡിഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹം പങ്കുവച്ചെന്നും താരം പറഞ്ഞു.

എന്നാല്‍ സീക്വലിന്റെ അവസാന ഭാഗത്ത് പാമ്പിനെ കാണിക്കുന്നുണ്ട്. അതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, സിനിമയുടെ മൂന്നാം ഭാഗത്തില്‍ മാത്രമേ അത് വെളിപ്പെടുത്തുകയുള്ളൂ എന്നാണ് സംവിധായകന്‍ പറഞ്ഞതെന്ന് ലോറസ് പറഞ്ഞു.

‘ചന്ദ്രമുഖി 2’വില്‍ കങ്കണയാണ് പ്രധാന കഥാപാത്രമാകുന്നത്. ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. ജ്യോതികയായിരുന്നു ആദ്യ ഭാഗത്തില്‍ പ്രധാന കഥാപാത്രമായത്. പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചന്ദ്രമുഖി 2 നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

50 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago