മെഗാസ്റ്റാര്‍ മമ്മൂട്ടി കഴിഞ്ഞാല്‍, മലയാള സിനിമയില്‍ പ്രായം റിവേഴ്സ് ഗിയറില്‍ ഓടുന്ന നടന് ആരെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളു, അത് റഹ്മാന് എന്നാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. വെറും ചിത്രങ്ങളല്ല ആരാധക ലോകത്തെ അസൂയപ്പെടുത്തുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
പേരക്കുട്ടിയോടൊപ്പം ഇത്തവണത്തെ ഈദ് ആഘോഷമാക്കിയ സന്തോഷമാണ് റഹ്മാന് പങ്കുവച്ചത്. പേരക്കുട്ടി അയാനൊപ്പമുള്ള ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തത്. മകള്‍ റുഷ്ദയുടെ മകനാണ് അയാന് റഹ്മാന് നവാബ്.
‘ചിലപ്പോള്‍ ഏറ്റവും ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം പിടിക്കും. ഹായ് സുഹൃത്തുക്കളെ, ഇത് ജൂനിയര്‍’. എന്നാണ് റഹ്മാന് കുറിച്ചത്.
മുത്തച്ഛനോടും കൊച്ചുമകനോടുമുള്ള ഇഷ്ടം നിറയുകയാണ് കമന്റുകളില്‍. നിങ്ങളെ മുത്തച്ഛനായൊന്നും കാണാനേ പറ്റുന്നില്ലെന്നാണ് ആരാധകലോകം പറയുന്നത്. ഞങ്ങളുടെ റൊമാന്റിക് ഹീറോയ്ക്ക് എന്നും ചെറുപ്പമാണെന്നും ആരാധകര്‍ പറയുന്നു. റഹ്മാനും പേരക്കുട്ടിയും ഒരുപോലെ ക്യൂട്ട് ആണെന്നും കമന്റുകളുണ്ട്.
2021 ഡിസംബറിലായിരുന്നു റുഷ്ദയുടേയും കൊല്ലം സ്വദേശിയായ അല്‍ത്താഫ് നവാബിന്റേയും വിവാഹം. എയ്റ്റീസ് താരങ്ങളുടെ സംഗമത്തിനു കൂടി സാക്ഷിയാവുകയായിരുന്നു ആ വിവാഹവേദി.
റഹ്മാന്റെ മകള്‍ റുഷ്ദ റഹ്മാന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. റുഷ്ദ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷവാര്‍ത്ത പങ്കിട്ടത്. ആണ്‍കുഞ്ഞാണ് ജനിച്ചതെന്നും കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും റുഷ്ദ അന്ന് അറിയിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും പങ്കുവെച്ചില്ല.
റഹ്മാന് റുഷ്ദയെ കൂടാതെ അലിഷ എന്നൊരു മകളുമുണ്ട്. മെഹ്റുന്നിസയാണ് റഹ്മാന്റെ ഭാര്യ. എആര്‍ റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയാണ് മെഹ്റുന്നിസ.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനാണ് റഹ്മാന്റെ അവസാനം തിയേറ്ററിലെത്തിയ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസിനൊരുങ്ങിയിരിക്കുകയാണ്.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…