ഐശ്വര്യ റായിയെ രാഹുൽ ​ഗാന്ധി അപമാനിച്ചു; ആരോപണവുമായി ​ഗായിക, വിമർശനങ്ങളുമായി ബിജെപിയും

ബോളിവുഡ് താരം ഐശ്വര്യ റായിക്കെതിരെ രാഹുൽ ഗാന്ധി അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്ന് ആരോപണവുമായി ഗായിക സോന മഹപാത്ര. രാഷ്ട്രീയക്കാർ സ്ത്രീകളെ രാഷ്ട്രീയ നേട്ടത്തിനായി ചൂഷണം ചെയ്യുന്നുവെന്ന് സോന തുറന്നടിച്ചു. ഐശ്വര റായിയെ അപമാനിച്ച രാഹുൽ ഗാന്ധി കന്നഡക്കാരെയും അപമാനിച്ചു. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ അമിതാഭ് ബച്ചൻ പങ്കെടുത്തു, ഐശ്വര്യ ബച്ചൻ പങ്കെടുത്തു, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. പക്ഷേ നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന സാധാരണക്കാരായ ജനങ്ങൾ പങ്കെടുത്തില്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു. ഈ പരാമർശമാണ് സോനയുടെ ആരോപണത്തിന് പിന്നിൽ.

ജനുവരി 22ന് നടന്ന അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനെക്കുറിച്ച് രാഹുൽ ഗാന്ധി അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ”നിങ്ങളിലാരൊക്കെ രാമമന്ദിർ പ്രാണ പ്രതിഷ്ഠ കണ്ടു അവിടെ നിങ്ങൾ എത്ര ഒബിസി, എസ്ടി/എസ്സി മുഖങ്ങളെ കണ്ടു അമിതാഭ് ബച്ചൻ പങ്കെടുത്തു, ഐശ്വര്യ ബച്ചൻ പങ്കെടുത്തു, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. പക്ഷേ നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന സാധാരണക്കാരായ ജനങ്ങൾ പങ്കെടുത്തില്ല. നിങ്ങൾക്ക് ഒരിക്കലും രാജ്യത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ ഈ ആളുകൾ ആഗ്രഹിക്കുന്നു എന്നതാണ് അതിന് കാരണം’ – രാഹുൽ ഗാന്ധിയുടെ പറഞ്ഞു.

രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. ‘ഇന്ത്യക്കാർ രാഹുൽ ഗാന്ധിയെ നിരന്തരം ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ഈ തിരസ്‌കരണത്തിൽ നിരാശനായ രാഹുൽ ഗാന്ധി ഇന്ത്യയുടെ അഭിമാനമായ ഐശ്വര്യ റായിയെ അപമാനിക്കുന്ന നിലയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. ഇന്ത്യയ്ക്ക് ബഹുമതികൾ നേടിത്തന്ന ഐശ്വര്യ റായിക്കെതിരെ ഇപ്പോൾ കുപ്രചരണങ്ങൾ നടത്തുന്നു‘ – കർണാടക ബിജെപി ട്വീറ്റ് ചെയ്തു.

Anu

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

8 mins ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 hour ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

2 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago