‘അല്പസ്വല്പം ഗ്ലാമര്‍ വേഷങ്ങളായിരുന്നു തുടക്കത്തില്‍ കിട്ടിയത്’ നടി ഈശ്വരി റാവുവിനെ കുറിച്ച് കുറിപ്പ്

നടി ഈശ്വരി റാവുവിനെ കുറിച്ചുള്ള രാഹുല്‍ മാധവിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്. ‘കുറെ ചിത്രങ്ങളില്‍ അഭിനയിക്കാനൊന്നും ചാന്‍സ് ലഭിക്കാതെ വരുകയും എന്നാല്‍ അഭിനയിച്ചതില്‍ ചില പടങ്ങളിലൂടെ ഏവരും ശ്രദ്ധിക്കപെടുകയും ചെയ്ത ചുരുക്കം ചില താരങ്ങളുണ്ട്.ആക്കൂട്ടത്തില്‍ പെടുന്ന ഒരു നടിയാണ് ഈശ്വരിറാവു. ആന്ധ്ര സ്വദേശിനിയായ ഇവര്‍ സിനിമയില്‍ എത്തിയിട്ട് ഏതാണ്ട് മുപ്പതില്‍ കൂടുതല്‍ വര്‍ഷമായി, പക്ഷേ അഭിനയിച്ചത് വെറും അമ്പതോളം പടങ്ങള്‍ മാത്രം.മലയാളമടക്കം സൗത്ത് ഇന്ത്യന്‍ഭാഷകളിലെല്ലാം നായികയായി.ഓരോ ഭാഷയിലും ഓരോരോ പേരിലാണ് അഭിനയം തുടങ്ങിയത്.ആദ്യചിത്രം തെലുങ്കിലായിരുന്നു. അല്പസ്വല്പം ഗ്ലാമര്‍ വേഷങ്ങളായിരുന്നു തുടക്കത്തില്‍ കിട്ടിയത്.’ എന്ന് രാഹുല്‍ കുറിക്കുന്നു.

കുറെ ചിത്രങ്ങളിൽ അഭിനയിക്കാനൊന്നും ചാൻസ് ലഭിക്കാതെ വരുകയും എന്നാൽ അഭിനയിച്ചതിൽ ചില പടങ്ങളിലൂടെ ഏവരും ശ്രദ്ധിക്കപെടുകയും ചെയ്ത ചുരുക്കം ചില താരങ്ങളുണ്ട്.ആക്കൂട്ടത്തിൽ പെടുന്ന ഒരു നടിയാണ് ഈശ്വരിറാവു. ആന്ധ്ര സ്വദേശിനിയായ ഇവർ സിനിമയിൽ എത്തിയിട്ട് ഏതാണ്ട് മുപ്പതിൽ കൂടുതൽ വർഷമായി, പക്ഷേ അഭിനയിച്ചത് വെറും അമ്പതോളം പടങ്ങൾ മാത്രം.മലയാളമടക്കം സൗത്ത് ഇന്ത്യൻഭാഷകളിലെല്ലാം നായികയായി.ഓരോ ഭാഷയിലും ഓരോരോ പേരിലാണ് അഭിനയം തുടങ്ങിയത്.ആദ്യചിത്രം തെലുങ്കിലായിരുന്നു. അല്പസ്വല്പം ഗ്ലാമർ വേഷങ്ങളായിരുന്നു തുടക്കത്തിൽ കിട്ടിയത്.ആക്കാലത്താണ് ജയറാം ചിത്രമായ ഊട്ടിപട്ടണത്തിൽ നായികയാവുന്നത്.വിജയുടെ ആദ്യനായക ചിത്രം നാളെയ തീർപ്പിലും ഈശ്വരി അഭിനയിച്ചു.ശേഷം ബാലുമഹേന്ദ്ര സംവിധാനം ചെയ്ത മലപ്പുറം ഹാജിയുടെ തമിഴ് റീമേക്ക് രാമൻ അബ്ദുള്ളയിൽ നായികയായി. ആ വേഷം കുറച്ചു ശ്രദ്ധിക്കപ്പെട്ടു. തുടർന്നു ചെറുതും വലുതുമായ പല വേഷങ്ങളിലൂടെ മുന്നോട്ട് നീങ്ങി.2001 ൽ പ്രശാന്ത് നായകനായ സുസി ഗണേശൻ ചിത്രം വിരുമ്പുകിറെനിൽ അഭിനയിക്കുകയും മികച്ച സ്വഭാവനടിക്കുള്ള സ്റ്റേറ്റ് അവാർഡ് നേടുകയും ചെയ്തു.
2018 ൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ കാലായിൽ സെൽവി എന്ന ഭാര്യാ കഥാപാത്രം ചെയ്തതാണ് ഈശ്വരിറാവുവിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം. രജനിതന്നെയാണ് ആ റോളിലേക്ക് ഈശ്വരിയെ സജെസ്റ്റ് ചെയ്തത്.ശേഷം മമ്മൂക്കയുടെ ഭാര്യയായി ഉണ്ട സിനിമയിൽ ചെറിയവേഷവും ഇവർ ചെയ്തു.
എന്നാൽ ഞാൻ കണ്ട ഈശ്വരിറാവു ബെസ്റ്റ് റോൾ തേളിലേതാണ്. പ്രഭുദേവയുടെ അമ്മവേഷമായിരുന്നു അതിലേത്. കിം കി ഡുക്കിന്റെ Pieta യുടെ റീമേക്കായിരുന്നു തേൾ. ആ പടത്തിൽ നായകനെക്കാൾ സ്ട്രോങ്ങായ റോൾ അതാണ്‌. ഒറിജിനലിൽ ഉള്ള പോലെ കൂടുതൽ വയലൻസ് ഇവിടെ കാണിക്കാൻ പറ്റില്ല എങ്കിലും ഉള്ള സീനിലെല്ലാം ഈശ്വരി നന്നായിരുന്നു.
ഇപ്പോൾ കെജിഎഫ് 2വിലൂടെ ചെറിയറോൾ ആണെങ്കിലും ഏവരും അറിയപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ് ഇവർ.ഇത് ഒരു തുടക്കം മാത്രമാണ്, കാരണം പ്രശാന്ത്‌ നീലിന്റെ അടുത്ത പടം സലാറിൽ പ്രഭാസിന്റെ അമ്മയാകുന്നത് ഇവരാണ്.അമ്മ സെന്റിമെന്റ്സ് എന്ന് യൂട്യൂബിൽ ടൈപ്പ് ചെയ്താൽ ഓട്ടോമാറ്റിക്കലി കെജിഎഫ് സീനാണ് കേറിവരുന്നത്. രണ്ടു കെജിഎഫിലെയും പോലെ അമ്മവേഷത്തിന് മുൻ‌തൂക്കം പ്രശാന്ത് ഇതിലും നൽകുകയാണെങ്കിൽ ഈശ്വരിറാവുവിന്റെ ബെസ്റ്റ് റോൾ ചിലപ്പോൾ അതായിരിക്കും. അങ്ങനെ ആവട്ടെ എന്ന് പ്രതീക്ഷിക്കുകയാണ്…
Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago