‘രാഹുൽ രവി അഭിമുഖങ്ങളിൽ ഭാര്യയെ പൊക്കി പറഞ്ഞു’ ; പിന്നീട് മറ്റൊരു പെണ്ണിനൊപ്പം ഫ്ലാറ്റിൽ ഭാര്യയുടെ കണ്മുന്നിൽ,

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് രാഹുല്‍ രവി. പൊന്നമ്പിളി എന്ന പരമ്പരയിലെ ഹരിയായിട്ടാണ് രാഹുല്‍ രവിയെ മലയാളികള്‍ അടുത്തറിയുന്നത്. മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുലിന്റെ ഹരിപത്മനാഭന്‍ എന്ന കഥാപാത്രമാണ് നടന് കരിയര്‍ ബ്രെക്ക് ആയി മാറിയതും. അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് രാഹുല്‍ രവിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഭാര്യ ലക്ഷ്മി നായർ പോലീസിൽ പരാതി കൊടുത്തെന്ന വാർത്ത പുറത്തു വന്നത്. ഭാര്യയുടെ പരാതിയില്‍ ചെന്നൈ പൊലീസ് നടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശാരീരിക പീഡനമടക്കമുള്ള ആരോപണങ്ങളാണ് ഭാര്യ ലക്ഷ്മി ഉന്നയിച്ചിരിക്കുന്നത്.    എന്നാൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നടന്‍ ഒളിവില്‍ പോവുകയാണ് ഉണ്ടായത്. മുൻപൊക്കെ സോഷ്യൽ മീഡിയയിൽ വളരേ സജീവമായിരുന്ന താരം കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ പോലും ഇപ്പോൾ  സജീവമല്ല. പ്രണയിച്ചു വിവാഹിതരായവരാണ് ലക്ഷ്മിയും രാഹുലും. 2020ൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം പല അഭിമുഖങ്ങളിലും ഭാര്യയെ കുറിച്ച് രാഹുൽ വാചാലനായിട്ടുണ്ട്. ഇപ്പോഴിതാ പുതിയ വാർത്തകൾക്കിടെ രാഹുലിന്റെ പഴയൊരു അഭിമുഖവും ശ്രദ്ധ നേടുകയാണ്.

തന്റെ കരിയറിനെ കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും പ്രണയ വിവാഹത്തെ കുറിച്ചുമൊക്കെയാണ് രാഹുൽ സംസാരിക്കുന്നത്. അഭിനയത്തിലേക്ക് എത്തിപ്പെടണം എന്ന് ആഗ്രഹിച്ചതല്ല. എൻജിനീയറിങ് പഠിക്കണം, ഗൾഫിൽ പോകണം എന്നൊക്കെ ആയിരുന്നു ആഗ്രഹം. പക്ഷെ എൻജിനീയറിങ്ങിൽ കുറച്ചു സപ്ലി വന്നപ്പോൾ ആ സമയത്ത് ചെയ്യാൻ വേറെയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ സുഹൃത്തുക്കളുടെ സപ്പോർട്ടിൽ ഹെയറോമാക്സിന്റെ ഒരു മത്സരത്തിൽ പങ്കെടുത്തു. അതിൽ ജയിച്ചു. അതിന് ശേഷമാണ് സീരിയൽ ചെയ്തത്. അതിനിടയിലാണ് ഡി ഫോർ ഡാൻസിൽ അവതാരകനായി എത്തുന്നത്. പിന്നെ തമിഴിലേക്ക് പോയി. ഞാൻ അധികം സംസാരിക്കുന്ന ആളൊന്നും അല്ല. അഭിനയം ആദ്യം നല്ല ബുദ്ധിമുട്ടായിരുന്നു എനിയ്ക്ക്. പക്ഷെ കോൺഫിഡൻസ് വന്നപ്പോൾ എല്ലാം മാനേജ് ചെയ്തു. കുറച്ചു ഫ്രണ്ട്സ് മാത്രമേ എന്നെ മോട്ടിവേറ്റ് ചെയ്തിട്ടുള്ളു. ബാക്കി എല്ലാവരും ഇവനെ കൊണ്ട് ഇതൊന്നും പറ്റില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. അഭിനയം എനിക്ക് ജോലിയായി തോന്നാറില്ല. സമാധാനം കിട്ടുന്നുണ്ട്. പല ജോലികളും ചെയ്തു മടുത്തിട്ടാണ് അഭിനയത്തിലേക്ക് വന്നത്. ഞാനായി തന്നെ നിൽക്കാൻ പറ്റുന്നുണ്ട്. എന്നെ എല്ലാവരും സൈലന്റ് കില്ലർ എന്നാണ് വിളിച്ചിരുന്നത്. ഞാൻ എവിടെയെങ്കിലും പോയാൽ മിണ്ടാതെ ഇരിക്കും, അതുകൊണ്ട് എന്നെ കൊണ്ട് ഒന്നും പറ്റില്ലെന്നാണ് ആളുകൾ വിചാരിക്കുക. അച്ഛനോടും അമ്മയോടും പോലും അധികം സംസാരിക്കാത്ത ആളാണ് ഞാൻ. ചെറുപ്പം തൊട്ടെയിങ്ങിനെ ആണ്. എന്റെ കാര്യങ്ങൾ ഒക്കെ ഞാൻ തന്നെ ആണ് ചെയ്തിട്ടുള്ളത്,” രാഹുൽ അന്ന് പറഞ്ഞു.  ഞാനും ലക്ഷ്മിയും കൂടുതൽ ക്ലോസായത് ലോക്ക്ഡൗൺ സമയത്താണ്. അപ്പോഴാണ് ഞങ്ങൾക്ക് രണ്ടുപേർക്കും സമയമുണ്ടായിരുന്നത്. ആ സമയത്ത് എനിക്കവൾ നല്ല സപ്പോർട്ടായിരുന്നു.

ലോക്ക്ഡൗൺ ഇല്ലായിരുന്നെങ്കിൽ എനിക്ക് ആ വാല്യൂ മനസിലാകാതെ പോയേനെ. ലോക്ക്ഡൗൺ കഴിഞ്ഞിട്ടാണ് ഞങ്ങൾ വിവാഹം കഴിച്ചത്. ആ സമയത്ത് എനിക്ക് നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു ലക്ഷ്മി എന്നാണ് മുൻപ് നൽകിയ അഭിമുഖത്തിൽ രാഹുൽ രവി പറഞ്ഞത്. അതേസമയം രാഹുൽ ഭാര്യയെ മർദ്ദിക്കാറുണ്ടെന്നും മറ്റൊരു സ്ത്രീക്കൊപ്പം രാഹുലിനെ അപ്പാർട്ട്മെന്റിൽ കണ്ടിരുന്നെന്നും കേസിനാസ്പദമായ എഫ്ഐആറിൽ പറയുന്നുണ്ട്. ഈ വർഷം ഏപ്രിൽ 26 ന് രാഹുലിനെയും ഒരു പെൺകുട്ടിയെയും അപ്പാർട്മെന്റിൽ കണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. ലക്ഷ്മിയും പൊലീസും അപാർട്മെന്റ് അസോസിയേഷനിലെ ആളുകളും ചേർന്ന് ഫ്ലാറ്റിലെത്തിയപ്പോഴാണ് രാഹുലിനെ പെൺകുട്ടിക്കൊപ്പം കണ്ടത്. നവംബറിൽ രാഹുലിന്റെ ജാമ്യം റദ്ദാക്കിയ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ രാഹുൽ ഒളിവിൽ പോയെന്നാണ് റിപ്പോർട്ടുകൾ. അഭിനയത്തിന് പുറമെ അവതാരകന്‍ എന്ന നിലയിലും രാഹുല്‍ കയ്യടി നേടിയിട്ടുണ്ട്.  മോഡലിംഗിലൂടെയാണ് രാഹുൽ അഭിനയത്തിലേക്ക് കടക്കുന്നത്. സീരിയലിന് പുറമെ ഒരു ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന്‍ തുടങ്ങിയ സിനിമകളിലും  രാഹുല്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡയിലും തമിഴിലുമായി സംപ്രേക്ഷണം ചെയ്ത നന്ദിനി എന്ന പരമ്പരയിലൂടെയാണ് രാഹുല്‍ രവി താരമായി മാറുന്നത്. മലയാളത്തിൽ രാഹുൽ ഇപ്പോൾ സജീവമല്ലായെങ്കിലും അന്യ ഭാഷാ സീരിയലുകളില്‍ സജീവമാണ് നടന്‍.സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കണ്ണാനെകണ്ണെ ആയിരുന്നു രാഹുല്‍ അവസാനം അഭിനയിച്ച പരമ്പര.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago