ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ആക്ഷൻ സീനുകൾ കാണുമ്പോൾ മഹാത്ഭുതമാണ് തോന്നുന്നത്; മമ്മൂട്ടിയെക്കുറിച്ചു രാജ് ബി ഷെട്ടി 

Follow Us :

സംവിധായകൻ വൈശാഖ് സംവിധാനം ചെയ്യ്ത മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ടർബോ, ഈ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് നടൻ രാജ് ബി ഷെട്ടിയാണ്, ഇപ്പോൾ രാജ് ബി ഷെട്ടി നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഈ പ്രായത്തിലും മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടെന്നാണ് രാജ് ബി ഷെട്ടി പറയുന്നത്

മറ്റ് പല ഇന്‍ഡസ്ട്രികളിലെയും താരങ്ങള്‍ അവരുടെ പ്രതിച്ഛായയില്‍ നിന്നും മാറി സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കാറില്ലാ  എന്നാൽ മമ്മൂട്ടി അതിൽ നിന്നും വ്യത്യസ്തനാണ്. ഈ പ്രായത്തിലുംഅദ്ദേഹത്തിന്റെ  ആക്ഷന്‍ സീനുകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ട്. ആക്ഷന്റെ കാര്യം മാത്രമല്ല, പാഷന്റെ കാര്യം കൂടിയാണ്. ജോലിയോടുള്ള പ്രതിബദ്ധതയും കൂടിയാണ്. അദ്ദേഹം സിനിമ തിരഞ്ഞെടുക്കുന്നതും,ചെയുന്നതും

അതുപോലെ അദേഹം ആറുമാസത്തിൽ മൂന്നു സിനിമകൾ ചെയ്യുന്നതും അദ്ദേഹത്തിന്റെ പാഷൻ തന്നെയാണ്, മറ്റ് പല ഇന്‍ഡസ്ട്രികളിലെയും താരങ്ങള്‍ അവരുടെ പ്രതിച്ഛായയില്‍ നിന്നും മാറി സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കാറില്ല.  കാരണം, ജനങ്ങള്‍ ഒരു പക്ഷേ അത് അംഗീകരിക്കില്ല, ഈ ഇന്‍സെക്യൂരിറ്റിയില്ലാതെ ഇദ്ദേഹം എങ്ങനെ അത് ചെയ്യുന്നുവെന്നാണ് വളരെ അത്ഭുതം തോന്നുന്നത് രാജ് ബി ഷെട്ടി പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്