‘ക്ളീഷേ ആയി തോന്നുന്നു….സന്തോഷവും സ്‌നേഹവും മോട്ടിവേഷനും ഒക്കെ കുറച്ചു കൂടി പോയോന്നൊരു സംശയം’

പ്രണയദിനാഘോഷത്തിന് പ്രണവ് മോഹന്‍ലാല്‍- വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം വീണ്ടും തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്.
പ്രണവും കല്ല്യാണിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ഹിറ്റ് റൊമാന്റിക് ചിത്രമായിരുന്നു ഹൃദയം. വാലന്റൈന്‍ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റി റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ക്ളീഷേ ആയി തോന്നുന്നു….സന്തോഷവും സ്‌നേഹവും മോട്ടിവേഷനും ഒക്കെ കുറച്ചു കൂടി പോയോന്നൊരു സംശയമെന്നാണ് രാജ് കിരണ്‍ തോമസ് മൂവീ ഗ്രൂപ്പില്‍ കുറിച്ചത്.

എന്തോ
Pranav Mohanlal നെ കണ്ടപ്പോ ആദ്യം Jil നെ ഓര്‍മ വന്നു ??
ഹൃദയം ആദ്യം കണ്ടപ്പോ ഒട്ടും ഇഷ്ടം ആയില്ല… പക്ഷെ രണ്ടാമത് കണ്ടപ്പോ അടിപൊളി ആയിട്ട് ഇഷ്ടം ആയി.. അപ്പഴാണ് കാര്യം പിടി കിട്ടിയത്… ആദ്യത്തെ തവണ കാണാന്‍ പോയപ്പോ കുറച്ച് ‘അങ്കോഷ്യന്‍’ ആയിരുന്നു ??????
രണ്ടാം തവണ അങ്കോഷ്യന്‍ അല്ലാത്തത് കൊണ്ട് നന്നായി ഇഷ്ടം ആയി ??????
ഇപ്പോ TV യില്‍ കാണുമ്പോ ക്ളീഷേ ആയി തോന്നുന്നു…. സന്തോഷവും സ്‌നേഹവും മോട്ടിവേഷനും ഒക്കെ കുറച്ചു കൂടി പോയോ എന്നൊരു സംശയം… എന്തായാലും കണ്ടിരിക്കാം… തരക്കേടില്ലെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഇംഗ്ലീഷില്‍ നിന്നും ടൈറ്റാനിക്കും ഹിന്ദിയില്‍ ഷാരൂഖിന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയും തമാഷയും(Tamasha), തമിഴില്‍ നിന്നും വിണ്ണൈത്താണ്ടി വരുവായ, മിന്നലെ എന്നീ ചിത്രങ്ങളും റി- റിലീസ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെന്നൈയിലെ എന്‍ജിനിയറിങ് കോളേജില്‍ പഠിക്കാന്‍ എത്തുന്ന മലയാളിയായ അരുണ്‍ നീലകണ്ഠന്റെ പ്രണയങ്ങളാണ് ഹൃദയത്തിന്റെ കഥ. അരുണിന്റെ മൂന്ന് പ്രണയിനികളായി ദര്‍ശനയും മായയും നിത്യയും ഹൃദയം കീഴടക്കുന്നു.

Gargi

Recent Posts

‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചു, ചിരിയായിരുന്നു മറുപടി; സിപിഎം നേതാക്കൾ വീട്ടിലെത്തിയെന്ന് സീനയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…

3 mins ago

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

8 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

11 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

19 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

24 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

33 mins ago