‘അച്ഛൻറെ പേര് ഗൂഗിൾ ചെയ്ത് നോക്കരുതെന്ന് ശിൽപ മകനോട് പറഞ്ഞു’; അനുഭവം പറഞ്ഞ് രാജ് കുന്ദ്ര

ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര മൂന്ന് വർഷം മുമ്പ് നീലച്ചിത്ര നിർമ്മാണ കേസിൽ അറസ്റ്റിലായിരുന്നു. രണ്ട് മാസത്തോളം ജയിലിൽ കിടന്ന ശേഷമാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം കിട്ടിയത്. രാജ് കുന്ദ്ര ഉൾപ്പെട്ട കേസ് ഇപ്പോൾ വിചാരണഘട്ടത്തിലാണ്. ഇപ്പോൾ കേസിൽപ്പെട്ട കാലത്ത് ശിൽപ ഷെട്ടി എങ്ങനെയാണ് പെരുമാറിയതെന്നുള്ള കാര്യമാണ് രാജ് കുന്ദ്ര വിവരിക്കുന്നത്.
2021ലാണ് നീലച്ചിത്ര നിർമ്മാണക്കേസിൽ അറസ്റ്റിലായത്. തന്നെ ‘പോൺ കിംഗ്’ എന്നൊക്കെയാണ് അന്ന് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഈ കേസ് സംബന്ധിച്ച് അറി‌ഞ്ഞപ്പോൾ ശിൽപ ചിരിക്കുകയായിരുന്നുവെന്ന് രാജ് കുന്ദ്ര പറയുന്നു.

ഇത്രയും കാലം ഒന്നിച്ച് ജീവിച്ച ഒരാൾക്ക് നീലച്ചിത്ര നിർമ്മാണം പോലെയുള്ള ബിസിനസ് ഉണ്ടെങ്കിൽ അത് ഒരിക്കലും ഒളിപ്പിച്ച് വയ്ക്കാൻ സാധിക്കില്ലെന്ന് ശിൽപ പറഞ്ഞിരുന്നു. അത്തരമൊരു കാര്യം ഒരിക്കലും സത്യമാകില്ലെന്ന് ശിൽപയ്ക്ക് അറിയാമായിരുന്നു. “അത് ഭീകരമായ അവസ്ഥയായിരുന്നു. ഭാഗ്യവശാൽ, ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാമായിരുന്നു. അവളെക്കുറിച്ച് ആരെങ്കിലും എന്നോട് എന്തെങ്കിലും പറഞ്ഞാൽ, എത്രമാത്രം വിശ്വസിക്കണമെന്ന് എനിക്കറിയാം.

കേസിനെക്കുറിച്ച് കേട്ടപ്പോൾ ശിൽപ പൊട്ടിച്ചിരിച്ചു. അത് ശരിയല്ലെന്ന് പറഞ്ഞു. നിങ്ങൾ ഒരുമിച്ചാണ് വീട്ടിൽ താമസിക്കുന്നതെങ്കിൽ നീലച്ചിത്ര നിർമ്മാണം പോലുള്ള ഒന്നിൽ ഉൾപ്പെട്ടാൽ അത് മറച്ച് വയ്ക്കാൻ പറ്റില്ല. ഞങ്ങൾ രണ്ടുപേരും സ്വയം അദ്ധ്വാനിച്ച് മുന്നോട്ട് വന്നതാണ്. അതിനാൽ എന്താണ് നല്ലത് എന്താണ് മോശമെന്ന് അവൾക്കറിയാമായിരുന്നു. പക്ഷേ ഒരു പ്രതികരണവും നടത്താതെ ശിൽപ അന്തസ് പാലിച്ചു. നിർഭാഗ്യവശാൽ കേസ് കാരണം ചില ഷോയുടെ കരാറുകൾ നഷ്‌ടപ്പെട്ടു. അത് വളരെ അന്യായമണ്” രാജ് കുന്ദ്ര പറഞ്ഞു.

പക്ഷേ തന്നെ ജയിലിൽ ഇട്ടപ്പോൾ പത്ത് വയസുള്ള മകന് കാര്യങ്ങൾ വ്യക്തമായില്ല. അവൻ ശിൽപയോട് എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചു. ഒരിക്കലും അച്ഛൻറെ പേര് ഗൂഗിൾ ചെയ്ത് നോക്കരുത് എന്നാണ് ശിൽപ അവന് നൽകിയ ഉപദേശമെന്നും രാജ് കൂട്ടിച്ചേർത്തു.

Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

3 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago