44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു 

Follow Us :

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ താൻ വിവാഹം കഴിക്കാത്തതിന് കുറിച്ചും പ്രഭാസ് എങ്ങും പറഞ്ഞിട്ടില്ല, എന്നാൽ 44 കാരനായ പ്രഭാസ് ഇന്നും അവിവാഹത്തിനായി കഴിയുന്ന കാര്യത്തെ കുറിച്ച് സംവിധയകാൻ രാജമൗലി ഒരിക്കൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. പ്രഭാസിന്റെ മൂന്ന് പരിമിതികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു രാജമൗലി

പ്രഭാസ് വലിയ മടിയനാണെന്ന് രാജമൗലി അന്ന് തുറന്ന് പറഞ്ഞു. മടി കാരണമാണ് നടൻ വിവാഹം പോലും ചെയ്യാത്തതെന്ന് സംവിധായകൻ പറഞ്ഞു.ഒരു പെൺകുട്ടിയെ കണ്ടെത്തുക അവളുടെ മാതാപിതാക്കളോട് സംസാരിക്കുക എന്നതൊക്കെ പ്രഭാസിന് സംഭന്ധിച്ചു മടിയുള്ള കാര്യമാണ്. ഈ കാര്യം നടനും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതുപോലെ താൻ ഈ ഫീൽഡിൽ എത്തിയതെന്നു പോലും അത്ഭുതമാണെന്നും കൂട്ടിച്ചേർത്തു

പ്രഭാസ് വിവാഹിതനാകുമെന്ന് നടന്റെ കുടുംബം നേരത്തെ പറഞ്ഞിട്ടുമുണ്ട്. എന്നാൽ നടൻ  ഇതുവരെയും വിവാഹത്തിന് സമ്മതം മൂളിയിട്ടില്ല. നേരത്തെ നടി അനുഷ്ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. പ്രഭാസിന്റെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ പെയറായാണ് അനുഷ്ക ഷെട്ടി. ബാഹുബലി ഉൾപ്പെടെ ഒന്നിലേറെ സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്, എന്നാൽ രണ്ടുപേരും ഈ കാര്യം നിഷേധിക്കുകയും ചെയ്യ്തു,