‘ഞാന്‍ ദൈവത്തെ കണ്ടുമുട്ടി’യെന്ന് സംവിധായകന് രാജമൗലി. വിഖ്യാത സംവിധായകന് സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനെ നേരില്‍ കണ്ട സന്തോഷമാണ് രാജമൗലി പങ്കുവച്ചത്. എണ്‍പതാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങില്‍ വച്ചാണ് സ്പീല്‍ബര്‍ഗുമായി രാജമൗലി കൂടിക്കാഴ്ച നടത്തിയത്.
സ്പീല്ബെര്ഗിനെ കണ്ടുമുട്ടിയ സന്തോഷം സംഗീത സംവിധായകന് എം.എം. കീരവാണിയും പങ്കുവെച്ചു. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയ നാട്ടു നാട്ടു പാട്ട് ഇഷ്ടമായെന്നും സ്പീല്‍ബര്‍ഗ് പറഞ്ഞതായും കീരവാണി പറഞ്ഞു.
സിനിമകളുടെ ദൈവത്തെ കാണാനും ഡ്യൂവല്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ തനിക്ക് ഇഷ്ടമാണെന്ന് പറയാനുമുള്ള ഭാഗ്യമുണ്ടായി എന്നും പറഞ്ഞാണ് കീരവാണി ചിത്രം പങ്കുവച്ചത്.
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ ഒറിജിനല്‍ സോംഗിനുള്ള പുരസാകാരമാണ് ‘നാട്ടു നാട്ടു’ നേടിയത്. ആര്‍ആര്‍ആര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഗാനത്തിന് സംഗീതം നല്‍കിയത് കീരവാണിയാണ്. ചന്ദ്രബോസിന്റേതാണ് വരികള്‍. രാഹുല്‍, കാല ഭൈരവ എന്നിവരാണ് ഗാനം പാടിയിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് ‘നാട്ടു നാട്ടു’ ഗാനത്തിന് ചുവടുവച്ചത്.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…