റീനുവിനെയും സച്ചിനെയും ഇഷ്ടപ്പെട്ടു, പക്ഷേ ഏറ്റവും ഇഷ്ടമായത് ജെ കെ ജസ്റ്റ് കിഡ്ഡിംഗ്!!! പ്രേമലു കണ്ട് രാജമൗലി, ലൈഫ് ടൈം സെറ്റില്‍മെന്റെന്ന് ശ്യാം

നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ പ്രേമലു മലയാളത്തില്‍ വന്‍ തരംഗമായിരിക്കുകയാണ്. പിന്നാലെ ചിത്രം തമിഴിലും തെലുങ്കിലും വന്‍ പ്രതികരണമാണ് നേടുന്നത്. ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഇന്നാണ് തെലുങ്കില്‍ റിലീസ് ചെയ്തത്. എല്ലാവരും ചിത്രത്തിനെ കുറിച്ച് മികച്ച പ്രതികരണമാണ് പങ്കിടുന്നത്. ഇപ്പോഴിതാ പ്രശസ്ത സംവിധായകന്‍ രാജമൗലിയും ചിത്രം കണ്ടിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് ചിത്രം തെലുങ്കില്‍ റിലീസ് ചെയ്തത്. രാവിലത്തെ ഷോ കാണാന്‍ എസ്എസ് രാജമൗലി എത്തിയിരുന്നു. ഇപ്പോഴിതാ ‘പ്രേമലു’വിനെ കുറിച്ച് രാജമൗലി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

‘കാര്‍ത്തികേയ തെലുങ്കില്‍ പ്രേമലു കൊണ്ടുവന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഒത്തിരി ചിരിച്ചു. ഇപ്പോഴത്തെ മീം, യൗവന ഭാഷ മികച്ച രീതിയില്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എനിക്ക് ട്രെയ്ലറില്‍ റീനു എന്ന പെണ്‍കുട്ടിയെ ഇഷ്ടമായി. സിനിമയിലെ സച്ചിന്‍ എന്ന പയ്യന്‍ പ്രിയങ്കരനാണ്. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടമായത് ആദിയെയാണ്. ജെ കെ ജസ്റ്റ് കിഡ്ഡിംഗ്’ – എന്നാണ് രാജമൗലി പങ്കുവച്ചത്.

രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയയാണ് പ്രേമലുവിനെ തെലുങ്കില്‍ ഡബിംഗിന് എത്തിച്ചത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റു താരങ്ങളായത്.

ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍,ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.

അതേസമയം, രാജമൗലിയുടെ അഭിനന്ദനത്തിന് ആദിയെ അവതരിപ്പിച്ച ശ്യാം മോഹന്‍ നന്ദിയും പങ്കുവച്ചു. ‘എന്ത് പറയണം എന്നറിയില്ല, ഞാന്‍ ചെയ്ത കഥാപാത്രത്തെക്കുറിച്ച് രാജമൗലി സാര്‍.. ഇത് ലൈഫ് ടൈം സെറ്റില്‍മെന്റ്’, എന്നാണ് രാജമൗലിയുടെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് ശ്യാം മോഹന്‍ കുറിച്ചു.

Anu

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago