രാജമൗലി മാജിക് മാര്‍ച്ച് 25ന് തിയേറ്ററുകളില്‍- ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ആര്‍ ആര്‍ ആര്‍ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചു. ചിത്രത്തിന്റെ പാന്‍ ഇന്ത്യന്‍ പ്രൊമോഷന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ പ്രീ റിലീസ് ഇവെന്റുകളില്‍ തിരക്കിലാണ് ആര്‍ ആര്‍ ആര്‍ താരങ്ങളും സംവിധായകനും.

സംവിധായകന്‍ എസ്.എസ്. രാജമൗലി, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ എന്നിവര്‍ ഗുജറാത്തിലെ ഏകതാ പ്രതിമ സന്ദര്‍ശിച്ചപ്പോള്‍ തീയും വെള്ളവും ഏകതാ പ്രതിമക്ക് മുന്നില്‍ കണ്ടുമുട്ടിയപ്പോള്‍ എന്നാണ് രാജമൗലി വിശേഷിപ്പിച്ചത്. ആര്‍ ആര്‍ ആര്‍ ചിത്രത്തില്‍, ജൂനിയര്‍ എന്‍ ടി ആറും റാം ചരണും അഗ്‌നിയുടെയും ജലത്തിന്റെയും പ്രതീകമായ കഥാപാത്രങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്. ഇതില്‍ ആര് വിജയിക്കും, ഇവര്‍ ഒന്നാകുമോ, എങ്ങനെ ഒന്നാകും എന്നതാണ് ആര്‍ ആര്‍ ആര്‍ ചിത്രത്തിന്റെ ഹൈലൈറ്റ്.

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് ആര്‍ ആര്‍ ആര്‍. 650 കോടി രൂപയാണ് ചിത്രത്തിന്റെ ചിത്രീകരണത്തിന് വിനിയോഗിച്ചത് എന്നാണ് റിപ്പോട്ടുകള്‍. 350 കോടി മുതല്‍ മുടക്കില്‍ ചെയ്ത ബാഹുബലിയെക്കാള്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഗംഭീര ചലച്ചിത്രാനുഭവം നല്‍കുന്ന വിസ്മയം ആയിരിക്കും ആര്‍ ആര്‍ ആര്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകളിലും സ്‌ക്രീനുകളിലും റിലീസ് ചെയ്യുന്ന ആര്‍ ആര്‍ ആര്‍ കേരളത്തില്‍ പ്രൊഡ്യൂസര്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് വിതരണം ചെയ്യുന്നത്.

കേരളത്തില്‍ ഗംഭീര തിയേറ്റര്‍ റിലീസ് ആണ് എച്ച് ആര്‍ പിക്‌ചേഴ്‌സ് ഒരുക്കുന്നത്. എസ് എസ് രാജമൗലിയുടെ പുതിയ അഭിമുഖത്തില്‍ കേരളത്തില്‍ നിന്ന് എന്നും തന്റെ ചിത്രങ്ങള്‍ക്ക് കിട്ടിയ പ്രേക്ഷക സ്വീകാര്യതയ്ക്കു നന്ദി രേഖപ്പെടുത്തുകയും കേരളത്തിലെ സിനിമാസ്വാദകര്‍ക്കുള്ള തന്റെ പുതുവര്‍ഷ സമ്മാനമാണ് ആര്‍ ആര്‍ ആര്‍ എന്ന് രാജമൗലി പറഞ്ഞു. കേരളത്തില്‍ ആര്‍ ആര്‍ ആര്‍ ന്റെ പ്രദര്‍ശനം മാര്‍ച്ച് 25 രാവിലെ ആറ് മണി മുതല്‍ ആരംഭിക്കും. കേരളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ബാഹുബലിയെക്കാള്‍ ഒരുപടി മുന്നില്‍ ആര്‍ ആര്‍ ആര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് രാജമൗലി ആരാധകര്‍.

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago