മരുമകളെ പീഡിപ്പിച്ച് കൊന്നു. നടൻ രാജൻ പി ദേവിന്റെ ഭാര്യ അറസ്റ്റിൽ

അന്തരിച്ച നടൻ രാജൻ പി ദേവിന്റെ ഭാര്യ അറസ്റ്റിൽ. മരുമകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. രാജൻ പി ദേവിന്റെ മകൻ ഉണ്ണി രജൻ പി ദേവിന്റെ ഭാര്യ പ്രിയങ്ക ആണ് ജീവൻ ഒടുക്കിയത്. ഇവരെ നെടുമങ്ങാട് എസ്പി ഓഫീസിൽ ഹാജരാക്കി ജാമ്യം നൽകി വിട്ടയക്കും. ഭർത്യവീട്ടിലെ ശാരീരിക മാനസിക പീഡനം മൂലമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പോലീസ് ആണ് കേസ് എടുത്തത്. ‘അമ്മ ജയ ആണ് പ്രിയങ്കയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. ഭർത്യ വീട്ടിൽ ഉപദ്രവം തുടരുന്നതായും കൂട്ടികൊണ്ട് പോകണം എന്നും പ്രിയങ്ക കരഞ്ഞുകൊണ്ട് തന്നെ വിളിച്ച് പറഞ്ഞതായും വിഷ്ണു പറയുന്നു. ഇതേ തുടർന്ന് വീട്ടിലേക്ക് കൂട്ടികൊണ്ട് പോയിരുന്നു. പ്രിയങ്കയുടെ മുതുകിൽ കടിച്ച് മുറിച്ചതിന്റെയും ഇടി കൊണ്ടതിന്റെയും പാടുകൾ ഉണ്ടായിരുന്നു.

കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പ്രിയങ്ക പോലീസിൽ പരാതി നൽകി. 2019ൽ ആയിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. ഇവർ കാക്കനാട് ഫ്ലാറ്റിൽ ആയിരുന്നു താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കറുകുറ്റിയിലെ വീട്ടിലേക്ക് താമസം മാറ്റി. സത്രീധനം കുറഞ്ഞു പോയി എന്ന് പറഞ്ഞ് പണം ആവിശ്യപ്പെട്ട് മർദ്ദനവും അസഭ്യവർഷവും ഇവിടെയും തുടർന്നു എന്ന് പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും വിഷ്ണു മൊഴി നൽകി.

തെളിവായി ഫോണിലെ വിഡിയോയും നൽകി. വിവാഹ സമയത്ത് 35 പവന് പുറമെ പണവും നൽകിയിരുന്നു ഇതൊന്നും ഇപ്പോൾ ഇല്ലെങ്കിലും ഇടയ്ക്കിടെ കഴിയുന്നത്ര പണം കൊടുത്ത് സഹായിച്ചിരുന്നതായും വിഷ്ണു പറയുന്നു. വിവാഹത്തിന് മുൻപ് പ്രിയങ്ക തൊടുപുഴ സ്കൂളിൽ നീന്തൽ അദ്ധ്യാപിക ആയിരുന്നു.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

14 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

15 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

16 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

18 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

19 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

20 hours ago