Categories: Film News

‘മേക്കപ്പില്ലാതെ ഐശ്വര്യ റായിയെ കണ്ടു’ ; അനുഭവം പങ്കുവെച്ച് രജനീകാന്ത്

രജിനികാന്തിന്റെ നായികയായി ഐശ്വര്യ റായ് ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു യന്തിരൻ.ഇപ്പോൾ ഐശ്വര്യയെ കുറിച്ച് നടൻ രജനി കാന്ത് മുൻപൊരിക്കൽ  പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.യന്തിരൻ എന്ന സിനിമയുടെ ഓ‍ഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് ഐശ്വര്യയെ പ്രശംസിച്ച് രജിനികാന്ത് സംസാരിച്ചത്. സൗന്ദര്യവും വിവേകവും ഒത്തുചേർന്ന ന‌‌ടിയാണ് ഐശ്വര്യ റായ്. അവർ ഒരു സാധാരണ കലാകാരിയല്ല. എത്രയോ ലോകസുന്ദരികൾ വന്നു. ഇനിയും വരാനും പോകുന്നു. പക്ഷെ ഐശ്വര്യ റായിയെ പോലൊരു ലോകസുന്ദരിയെ നമ്മുടെ തലമുറയിൽ കാണാൻ പറ്റില്ല. അഴക് എന്നത് കാണുമ്പോൾ മാത്രമുള്ളതല്ല. നടക്കുമ്പോഴും നീന്തുമ്പോഴുമെല്ലാം എപ്പോഴും അഴകോടെയിരിക്കണം. അതാണ് ഐശ്വര്യ റായ്. ഈ സിനിമയിൽ തീരെ മേക്കപ്പില്ലാതെ ഒരു സീനുണ്ട്. മേക്കപ്പില്ലാതെയാണ് അവൾ കൂടുതൽ സുന്ദരി

പക്ഷെ മേക്കപ്പൊഴിവാക്കി ഡീ​ഗ്ലാമറൈസ് ചെയ്യാൻ ഒന്നര മണിക്കൂറാണ് ഐശ്വര്യ എടുത്തത്. അവൾ കഥക് ഡാൻസറാണ്. എനിക്ക് ഡാൻസ് അറിയില്ല. എന്നാൽ താൻ ഡാൻസ് ചെയ്യുമ്പോൾ ഐശ്വര്യ നല്ല രീതിയിൽ സഹകരിച്ചെന്നും രജിനികാന്ത് ഓർത്തു,യന്തിരൻ  എന്ന ചിത്രം ബോക്സ്ഓഫീസിൽ വമ്പൻ ഹിറ്റ് ആയി മാറുകയും ചെയ്യ്തു. രജിനികാന്തിന്റെ നായികയായി ഐശ്വര്യ റായ് ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു യന്തിരൻ. ഐശ്വര്യയുടെ കഥാപാത്രത്തിന് വലിയ പ്രാധാന്യം യന്തിരനിൽ ഉണ്ടായിരുന്നു. നേരത്തെ ചന്ദ്രമുഖി, ശിവാജി എന്നീ രജിനികാന്ത് സിനിമകളിലേക്ക് ഐശ്വര്യയെ നായികയായി പരി​ഗണിച്ചിരുന്നു. എന്നാൽ ഐശ്വര്യ ഈ സിനിമകൾ ചെയ്തില്ല. തനിക്ക് തിരക്ക് പിടിച്ച സിനിമകൾ ചെയ്യാൻ താല്പര്യമില്ലാ എന്നും  താരം മുൻപ് പറഞ്ഞിരുന്നു. നടി അവസാനമായി അഭിനയിച്ച ചിത്രം പൊന്നിയിൻസെൽവന്

ബോളിവുഡ് സിനിമകളിൽ ഐശ്വര്യയെ കണ്ടിട്ട് വർഷങ്ങളായി. 2018 ൽ പുറത്തിറങ്ങിയ ഫന്നി ഖാൻ ആണ് ഐശ്വര്യ അവസാനമായി അഭിനയിച്ച ബോളിവുഡ് ചിത്രം. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സിനിമാ രം​ഗത്ത് സജീവമല്ലെങ്കിലും ഫാഷൻ വേദികളിൽ ഐശ്വര്യ സാന്നിധ്യം അറിയിക്കുന്നു. കാൻ ഫിലിം ഫെസ്റ്റിവൽ, പാരീസ് ഫാഷൻ വീക്ക് എന്നീ വേദികളിലാണ് ഐശ്വര്യയെ അടുത്തിടെ ആരാധകർ കണ്ടത്. ഐശ്വര്യ റായ് കോസ്മെറ്റിക് സർജറികൾ ചെയ്തെന്നും മുഖത്ത് മാറ്റം വന്നെന്നും അടുത്തിടെ ​ സോഷ്യൽ മീഡിയയിൽ സംസാരമുണ്ടായി. എന്നാൽ താരം ഇതിനൊന്നും മറുപടി നൽകിയിട്ടില്ല. പൊതുവെ സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് ഐശ്വര്യ പ്രതികരിക്കാറില്ല. സോഷ്യൽ മീഡിയയിൽ താരം സജീവവും അല്ല. കരിയറിലെ തിരക്കുകൾ കഴിഞ്ഞാൽ കുടുംബ ജീവിതത്തിലേക്കാണ് ഐശ്വര്യ ശ്രദ്ധ കൊടുക്കുന്നത്. ഐശ്വര്യ മകളെ നോക്കുന്നത് കൊണ്ടാണ് തനിക്ക് സിനിമകളിലേക്ക് ശ്രദ്ധ നൽകാൻ കഴിയുന്നതെന്ന് ഭർത്താവ് അഭിഷേക് ബച്ചൻ അടുത്തിടെ പറയുകയുണ്ടായി.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago