കാക്ക പരുന്തിനെ പോലും ശല്യപെടുത്തും, എന്നാലും പരുന്ത് പറന്നുയരും! തന്റെ സൂപ്പർസ്റ്റാർ പദവിയെ കുറിച്ച് രജനി കാന്ത്

രജനി കാന്ത് എന്ന നടനെ എവിടെയും പറയുന്നത് സൂപ്പർസ്റ്റാർ എന്നാണ്, ഈ ഒരു പദവി പറയുന്നതിന്റെ പേരിൽ നടനെ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നു, ഇപ്പോൾ താരം അതിനെതിരെ പ്രതികരിച്ചു  കൊണ്ട്  രംഗത്തു എത്തിയിരിക്കുകയാണ്, ജയിലർ എന്ന നടന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ആണ് താരം ഇങ്ങനെ പ്രതികരിക്കുന്നത്. പക്ഷികളുടെ കൂട്ടത്തിൽ കാക്കയാണ് ശല്യം ചെയ്യാറുള്ളത്. എന്നാൽ പരുന്ത് അങ്ങനെ ചെയ്യില്ല.

എന്നാൽ കാക്ക പരുന്തിനെ പോലും ശല്യപെടുത്തും, എന്നാലും പരുന്ത് അതിനെതിരെ പ്രതികരിക്കാതെ പറന്നയുരുക തന്നെ ചെയ്‌യും, എന്നാൽ കാക്കക്ക് അതിനു കഴിയില്ല ,  തനിക്ക് എവിടെയും സൂപ്പര്താര പദവി വേണമെന്ന് പറഞ്ഞിട്ടില്ല ആ പദവി മാറ്റാനും താൻ തയ്യാർ ആണെന്നും രജനി കാന്ത് പറയുന്നു.

ഞാൻ ഇങ്ങനെ പ്പറഞ്ഞാൽ  ഇന്ന ആളെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് നാളെ സോഷ്യൽ മീഡിയിൽ വാർത്ത വരും എന്നും നടൻ പറഞ്ഞു. കുരക്കാത്ത നായ്ക്കളും, കുറ്റം പറയാത്ത മനുഷ്യരും ഉണ്ടാകില്ല, ജയിലറിലെ ഹുക്കും എന്ന ഗാനത്തിൽ നിന്നും സൂപ്പർ സ്റ്റാർ എന്ന വാക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു എന്നും രജനി കാന്ത് പറയുന്നു.ഞാൻ ആ പദവിയെ പേടിക്കുന്നതുകൊണ്ടാണ് എന്ന് ചിലർ അങ്ങനെയും പറഞ്ഞു, എനിക്ക് ഭയം രണ്ടുപേർ മാത്രം ദൈവവും, ചില നല്ല മനുഷ്യരെയും നടൻ പറഞ്ഞു.

 

Suji