നിർമ്മാതാവ് സ്റ്റുഡിയോയിൽ നിന്ന് ഇറക്കി വിട്ടു, കാരണം വ്യക്തമാക്കി രജനികാന്ത്

തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ ഇപ്പോൾ അഭിനയിച്ച കൊണ്ടിരിക്കുന്ന ചിത്രമാണ് തലൈവർ 168, ഇന്ന് സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ താരങ്ങൾക്കെല്ലാം കഷ്ടപ്പാടിന്റെ ഒരു വലിയ കഥ പറയാനുണ്ടാകും. സ്വന്തം പ്രയത്നം കൊണ്ട് സിനിമയിൽ എത്തി ഇന്ത്യയിലെ തന്നെ മുൂൻ നിര നായകന്മാരിൽ ഒരാളായി മാറിയ താരമാണ് രജനികാന്ത്. കോളിവുഡാണ് അദ്ദേഹത്തിന്റെ പ്രധാന തട്ടകമെങ്കിലും ഇന്ത്യൻ സിനിമയിൽ രജനി നൽകിയ സംഭാവന വളരെ വലുതാണ്.ഇപ്പോഴിത സിനിമ അപമാനിതനായ സംഭവം വെളിപ്പെടുത്തുകയാണ് രജിനി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദർബാറിന്റെ ഓഡിയോ ലോഞ്ചിലാണ് സിനിമയിൽ എത്തിയതിനെ കുറിച്ചും നേരിട്ട അപമാനത്തെ കുറിച്ചും താരം വെളിപ്പെടുത്തിയത്. എന്നാൽ സിനിമയുടേയോ മറ്റ് വിവരങ്ങളൊന്നും താരം വെളിപ്പെടുത്തിയില്ല

16 വയതനിൽ എന്ന ചിത്ര പുറത്തിറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ആ ചിത്രം തന്നെ തേടി എത്തിയത്. നിർമ്മാതാവായിരുന്നു ചിത്രവുമായി തന്നെ സമീപിച്ചത്. അന്ന് തിളങ്ങി നിന്നിരുന്ന പ്രമുഖ നടൻ ആയിരുന്നു ആ ചിത്രത്തിലെ നായകൻ, ആ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യാനായിരുന്നു തന്നെ സമീപിച്ചത്. 6000 രൂപ തനിയ്ക്ക് പ്രതിഫലവും വാഗ്ദാനം ചെയ്തു. തൊട്ട് അടുത്ത ദിവസം തന്നെ 1000 രൂപ ആഡ്വാൻസ് തരാമെന്ന് പറഞ്ഞ് അദ്ദേഹം അന്ന് അവിടെ നിന്ന് പോയി. എന്നാൽ പറഞ്ഞ ദിവസം തനിയ്ക്ക് അഡ്വൻസ് കിട്ടിയില്ല. ചോദിച്ചപ്പോൾ എവിഎം സ്റ്റുഡിയോയിൽ മേക്കപ്പ് ഇടുന്നതിന് തൊട്ട് മുൻപ് നൽകാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തൊട്ട് അടുത്ത ദിവസം എവിഎമ്മിൽ എത്താനുള്ള കാർ അവർ തന്നെ അയച്ചു തന്നു. ആ കാറിൽ കയറി ഞാൻ എവിഎമ്മിൽ എത്തി. അവിടെയുണ്ടായിരുന്ന സിനിമ അണിയറ പ്രവർത്തകരിൽ പ്രധാനിയായ ഒരാളോട് അഡ്വൻസിനെ കുറിച്ചു ചോദിച്ചു. എന്നാൽ അവരോട് ഇതിനെ കുറിച്ച് നിർമ്മാതാവ് ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് അറിയാൻ സാധിച്ചത്. ആയിരം രൂപ കിട്ടിയിട്ട് മാത്രമേ മേക്കപ്പിടുകയുള്ളു എന്ന് ഞാൻ അവരോട് അറിയിച്ചു. എന്നാൽ കുറച്ച് കഴിഞ്ഞ് വെളുത്ത അമ്പാസിഡർ കാറിൽ സിനിമയുടെ നിർമ്മാതാവ് സെറ്റിലെത്തി.ഞാൻ മേക്കപ്പ് ഇടാതെ ഇരിക്കുകയാണ്.വിവരം അറിഞ്ഞ നിർമ്മാതാവ് എന്റെ അടുത്തേയ്ക്ക് വന്നു. എന്താടാ നീ ഇത്രവലിയ അഹങ്കാരിയായിപ്പോയോ നാല് പടം മല്ലേ കഴിഞ്ഞുള്ളു. പണം കിട്ടിയില്ലെങ്കിൽ അഭിനയിക്കില്ല എന്ന നിലയിൽ ഒക്കെ എത്തിയോ. നിനക്ക് ഇവിടെ വേഷവും പണവും ഒന്നുമില്ല. ഇറങ്ങടാ സെറ്റിൽ നിന്ന്- അദ്ദേഹം എന്നോട് പറഞ്ഞു. സാർ തരാമെന്ന പറഞ്ഞ പണം മാത്രമാണ് ഞാൻ ചോദിച്ചത്. വേഷം മില്ലെങ്കിൽ സാരമില്ല. എന്നെ പഴയ സ്ഥലത്ത് കൊണ്ടാക്കിയാൽ മതി. ഞാൻ കാറിൽ കയറാൻ തുടങ്ങിയപ്പോൾ എന്നെ നിർമ്മാതാവ് തടയുകയായിരുന്നു.കാറിന്റെ വാടക ആരു കൊടുക്കും. നിനക്ക് ഇവിടെ നിന്നും കാറുമില്ല ഒന്നുമില്ല. നടന്നു പോടാ.. എന്നു പറഞ്ഞ് അദ്ദേഹം എന്നെ പുറത്താക്കി.

സ്റ്റുഡിയോയിൽ നിന്ന് ഇറക്കി വിട്ട് കോടമ്പകത്ത തെരുവുകളിൽ കൂടി നടക്കുമ്പോൾ തന്റെ ചിത്രമായ 16 വയതനിലെ പോസ്റ്ററും ഇത് ഇപ്പടി ഇറക്കുന്ന എന്ന ഡയലോഗും വഴിയോരത്ത് പോസ്റ്ററിൽ കാണാമായിരുന്നു. കൂടാതെ ബസിൽ പോകുന്നവർ എല്ലാവരും തന്നെ നോക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതൊന്നും തന്റെ മനസ്സിൽ ഇല്ലായിരുന്നു. എന്റെ മനസ്സിലെ ചിന്ത മറ്റൊന്നായിരുന്നു. അപമാനിച്ച് ഇറങ്ങി വിട്ട ഇതേ എവിഎം സ്റ്റുഡിയോയിലേക്ക് വരണം. ഫോറിൻ കാറിൽ, കാലിൻമേൽ കാലുകയറ്റിവച്ച് വരണം ഇതായിരുന്നു മനസ്സിൽ.നാലുവർഷങ്ങൾ കഴിഞ്ഞു. എവിഎം മുതലാളിയായിരുന്ന ചെട്ടിയാറുടെ കയ്യിൽ നിന്നും അദ്ദേഹത്തിന്റെ ഇറ്റാലിയൻ ഫിയറ്റ് കാർ നാല് ലക്ഷം രൂപയ്ക്ക് വാങ്ങി. ഫോറിൻ കാറിന് ഒരു ഫോറിൻ ഡ്രൈവറെ കൂടി വേണം. അങ്ങനെ റോബിൻസൺ എന്ന ആഗ്ലോ ഇന്ത്യനായ ഡ്രൈവറെ കണ്ടെത്തി. യൂണിഫോം ബെൽറ്റ് തൊപ്പി അടക്കം എല്ലാം അയാൾക്ക് നൽകി. ആദ്യം ദിവസം ഞാൻ കാറിലേക്ക് വരുമ്പോൾ അയാൾ കുനിച്ച് തൊപ്പി താഴത്തി വണക്കം പറഞ്ഞു. വണ്ടിയിൽ കയറിയിട്ട് എട് വണ്ടി എവിഎംക്ക് – ഞാൻ പറഞ്ഞു.അന്ന് വെള്ള അംബാസിഡർ കാർ നിന്ന അതേ സ്ഥലത്തെ ഞാൻ ഫോറിൻ കാറിൽ വന്നിറങ്ങി.

അന്ന് വെളള അംബാസിഡർ കാർ നിന്ന സ്ഥലത്ത് ഞാൻ ഫോറിൻ കാറിൽ വന്നിറങ്ങി. പുറത്തിറങ്ങി . പുറത്തിറങ്ങി 555 സിഗരറ്റ് സ്റ്റൈലായി വലിച്ചു കാറിൽ ചാരി കുറച്ചുനേരം നിന്നു. ഇതൊന്നും എന്റെ കഴിവു കൊണ്ടോ വാശിപ്പുറത്തോ ഉണ്ടായതല്ല. സമയം ആയിരുന്നു എല്ലാം- രജനി പറഞ്ഞു.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago