മദ്യത്തിനോടും സിഗരറ്റിനോടും അടിമപ്പെട്ട ജീവിതം!!! രക്ഷപ്പെടുത്തി ജീവിതം തന്നത് ഭാര്യ- രജനികാന്ത്

ഇന്ത്യന്‍ സിനിമയിലെ തന്നെ പകരക്കാരില്ലാത്ത ഇതിഹാസ താരമാണ് രജനികാന്ത്. തലൈവയായുള്ള സൂപ്പര്‍ സ്റ്റാറിലേക്കുള്ള വളര്‍ച്ചയില്‍ അദ്ദേഹത്തിന് ഒപ്പം നിന്നത് ഭാര്യ ലതയാണ്. ആയുസ്സ് കുറഞ്ഞ സെലിബ്രിറ്റി ദമ്പതികള്‍ക്കിടയില്‍ നാല് പതിറ്റാണ്ടായ ഉറച്ച ദാമ്പത്യജീവിതം നയിക്കുകയാണ് രജനീകാന്തും ലതയും. സിനിമ പോലെ തന്നെ സുന്ദരമായ പ്രണയ കഥയാണ് രജനിയുടേയും ലതയുടേയും.

നടന്റെ അഭിമുഖം എടുക്കാന്‍ വന്നയാളാണ് ലത. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയമായി. വീട്ടുകാരുടെ സമ്മതത്തോടെ രജനി 1981ല്‍ ലതയെ വിവാഹം കഴിച്ചു. ഇപ്പോഴിതാ, രജനി ഭാര്യ ലതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഇത്രയും നാളത്തെ തന്റെ ആരോഗ്യകരമായ ജീവിതത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ഭാര്യ ലതയ്ക്കാണ് തലൈവ നല്‍കുന്നത്.

സിനിമയിലേക്കെത്തും മുമ്പ് ബസ് കണ്ടക്ടറായിരുന്നു രജനി. ആ സമയത്ത് തനിക്ക് ധാരാളം ദുശ്ശീലങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതെല്ലാം മാറ്റിയെടുത്തതും ലതയാണ്. ഭാര്യാ സഹോദരനും നടനും നാടകകൃത്തുമായ വൈ ജി മഹേന്ദ്രയ്ക്ക് ഒപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് രജനി ഓര്‍മ്മകള്‍ പങ്കുവച്ചത്.

ലതയെ പരിചയപ്പെടുത്തി തന്നതും വിവാഹം കഴിച്ചു തന്നതും എല്ലാം വൈ ജി മഹേന്ദ്രയാണെന്ന് രജനി പറയുന്നു. തനിക്ക് ഇപ്പോള്‍ 73 വയസ്സായി. എന്റെ ഈ ആരോഗ്യത്തിന് കാരണം ഭാര്യയാണ്. ഞാന്‍ ബസ് കണ്ടക്ടറായിരുന്നപ്പോള്‍, ഒരുപാട് ദുശ്ശീലങ്ങള്‍ ഉണ്ടായിരുന്നു.

അന്നൊക്കെ ദിവസവും രണ്ടുനേരം മട്ടണ്‍ കഴിച്ചിരുന്നു. ദിവസവും മദ്യപിച്ചിരുന്നു. സിഗരറ്റും വലിച്ച് കൂട്ടുമായിരുന്നു. സിനിമയില്‍ വന്നശേഷം പണവും പ്രശസ്തിയും കൂടിയപ്പോഴും ആ സ്വഭാവം വര്‍ധിച്ചു. ദിവസവും രാവിലെ മട്ടണും അപ്പവും ചിക്കനും കഴിക്കണം. വെജിറ്റേറിയന്‍ ആയവരോട് പുച്ഛമായിരുന്നു. അവരൊക്കെ എന്താണ് ഈ കഴിക്കുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.

സത്യം പറഞ്ഞാല്‍, സിഗരറ്റ്, മദ്യം, മാംസം ഇതൊരു അപകടം പിടിച്ച കോമ്പിനേഷനാണ്. നിയന്ത്രണമില്ലാതെ ഇതെല്ലാം കഴിക്കുന്നവര്‍ 60 വയസിനപ്പുറം ആരോഗ്യത്തോടെ ജീവിച്ചിട്ടില്ല. 60 വയസ്സ് തികയുന്നതിന് മുന്‍പ് തന്നെ പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും.

ഭാര്യയാണ് എന്നെ സ്‌നേഹം കൊണ്ട് എല്ലാ ദുശ്ശീലവും മാറ്റിയെടുത്തത്. സ്‌നേഹം കൊണ്ടും ഡോക്ടര്‍മാരുടെ സഹായത്തോടെയും അവളെന്റെ ജീവിതത്തെ ചിട്ടപ്പെടുത്തി എന്ന് താരം പറഞ്ഞു.

സിഗരറ്റ് വലിക്കുന്നതൊക്കെ ഒരുകാലത്ത് രജനീകാന്ത് സ്‌റ്റൈലായിരുന്നു. നിരവധി ചിത്രങ്ങളില്‍ സിഗരറ്റ് രംഗങ്ങളിലൂടെ രജനി ആരാധകരുടെ കയ്യടിയും നേടിയിരുന്നു. എന്നാല്‍ അടുത്തിടെയായി സിനിമകളിലെല്ലാം താരം സിഗരറ്റിനോട് നോ പറയുന്നുണ്ട്. ഇനി ആ ശീലം പ്രോത്സാഹിപ്പിക്കേണ്ടെന്ന് രജനീകാന്ത് തീരുമാനിച്ചിരിക്കുകയാണ്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

8 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

9 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

9 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

11 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

12 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

15 hours ago