രാജീവ് പിള്ള നായകനാവുന്ന ദ്വിഭാഷ ചിത്രം ‘ഡെക്സ്റ്റര്‍’; ടൈറ്റിലും മോഷന്‍ പോസ്റ്ററും പുറത്തുവിട്ടു

രാജീവ് പിള്ളയെ നായകനാക്കി റാം എന്റര്‍ടൈനേര്‍സിന്റെ ബാനറില്‍ പ്രകാശ് എസ്.വി നിര്‍മ്മിച്ച് സൂര്യന്‍ ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തു. മലയാളം-തമിഴ് എന്നീ ദ്വി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന് ‘ഡെക്സ്റ്റര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പോസ്റ്റര്‍ വിനീത് ശ്രീനിവാസനും തമിഴ് പോസ്റ്റര്‍ വിഷ്ണു വിശാലുമാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ യുക്ത പെര്‍വിയാണ് നായിക. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ജൂലൈയില്‍ റിലീസിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ചിത്രത്തില്‍ രാജീവ് പിള്ളയെ കൂടാതെ ഹരീഷ് പേരടി, അഭിഷേക് ജോസഫ് ജോര്‍ജ്, അഷറഫ് ഗുരുക്കള്‍, സിതാര വിജയന്‍ എന്നിവരും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. റിവഞ്ച് ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ശിവം ആണ്. ആദിത്യ ഗോവിന്ദരാജ് ഛായാ?ഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്രീനിവാസ് പി ബാബുവാണ് കൈകാര്യം ചെയ്യുന്നത്. ജോ പോള്‍, മോഹന്‍ രാജന്‍ എന്നിവരുടെ വരികള്‍ക്ക് ശ്രീനാഥ് വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. ശ്വേത മോഹന്‍, സത്യപ്രകാശ് എന്നിവരാണ് ഗായകര്‍.

സ്റ്റണ്ട്‌സ്: അഷ്‌റഫ് ഗുരുക്കള്‍, കെ.ഡി വെങ്കടേഷ്, കോറിയോഗ്രഫി: സ്‌നേഹ അശോക്, കലാസംവിധാനം: കിച്ച പ്രസാദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ചര്‍വാക വി.എന്‍, ഹര്‍ഷ എന്‍, കലാസംവിധാനം: കിച്ചാ പ്രസാദ്, മേക്കപ്പ്: സുമ, പ്രൊഡക്ഷന്‍ മാനേജര്‍: മനു & നച്ചിന്‍, കോ-ഡയറക്ടര്‍: അനു ഗോപി, മണികണ്ഠണ്‍, അസി.ഡയറക്ടര്‍: ശങ്കു, പ്രിയ മോഹന്‍, സൗണ്ട് എഫ്എക്‌സ് & ഡിസൈന്‍: ശങ്കര്‍ ഡി, ഡിഐ & മിക്‌സിംങ്: ധനുഷ് സ്റ്റുഡിയോ, വി.എഫ്.എക്‌സ്: നവീന്‍ സുന്ദര്‍ റാവു, പിആര്‍ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: ചരണ്‍രാജ് ഡിഎം, ഡിസൈന്‍സ്: തുളസിറാം രാജു എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Gargi

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago