‘ഇവന്‍ ആ ടീച്ചറെ ചതിച്ചു, കണ്ടപ്പോഴേ അറിയാമായിരുന്നു’!! നെഗറ്റീവ് കമന്റുകളെ കുറിച്ച് രാജേഷ് മാധവന്‍

സിനിമയുടെ പിന്നണിയില്‍ നിന്നും നായകനായെത്തിയ താരമാണ് നടന്‍ രാജേഷ് മാധവന്‍. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലൂടെ രാജേഷ് നായകനായെത്തുകയാണ്. ന്നാ താന്‍ കേസ് ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളായ സുരേഷനെയും സുമതല ടീച്ചറുടെയും പ്രണയകഥയാണ് ചിത്രം പറയുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനിടെ താരങ്ങളുടെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമായിരിക്കുകയാണ്. വളരെ വ്യത്യസ്തമായിട്ടായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ. സേവ് ഡേറ്റ് എന്നു പറഞ്ഞായിരുന്നു ഡാന്‍സ് വീഡിയോ പങ്കുവച്ചിരുന്നത്. ഇരുവരും വിവാഹിതാവുകയാണ് എന്നു പറഞ്ഞായിരുന്നു റിപ്പോര്‍ട്ടുകള്‍ നിറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിറയുന്ന നെഗറ്റീവ് പ്രതികരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരങ്ങള്‍.

‘സിനിമയുടെ പ്രൊമോഷന്‍ വീഡിയോയുടെ താഴെ വന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് പങ്കുവയ്ക്കുകയാണ് രാജേഷ് മാധവന്‍. വിവാഹനിശ്ചയം കഴിഞ്ഞ സമയമായിരുന്നു. ആ സമയത്ത് വന്ന കമന്റ്, ‘ഇവന്‍ ആ ടീച്ചറെ ചതിച്ചു, ഇവനെ കണ്ടപ്പോഴേ അറിയാമായിരുന്നു’ എന്നൊക്കെയായിരുന്നു കമന്റുകള്‍ നിറഞ്ഞത്. വെറുതെ വീട്ടിലിരിക്കുന്നവര്‍ക്ക് എന്തെങ്കിലും പണി വേണമല്ലോ എന്ന് താരം പറയുന്നു.

മെയ് 16-നാണ് ‘ഹൃദയഹാരിയായ പ്രണയകഥ’ റിലീസ് ചെയ്യുന്നത്. സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ പ്രണയമാണ് ചിത്രം പറയുന്നത്.

അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് രാജേഷിന്റെ വധു. ജനുവരിയിലായിരുന്നും ഇരുവരുടേയും വിവാഹനിശ്ചയം. പ്രണയവിവാഹമാണ് താരങ്ങളുടേത്. രാജേഷ് മാധവന്‍ അഭിനയിച്ച ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ദീപ്തി.