സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 73-ാം ജന്മദിനം ആഘോഷമാക്കി സിനിമ ലോകം. കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന സൂപ്പർസ്റ്റാറിന്റെ ചിത്രം വൈറലാകുകയാണ്. ഭാര്യ ലത, മക്കളായ ഐശ്വര്യ, സൗന്ദര്യ രജനികാന്ത് എന്നിവരും കുടുംബത്തിലെ മറ്റ് അംഗങ്ങളും ചേർന്ന് രജനി കേക്ക് മുറിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറിന്റെ വളരെ സിംപിൾ ആയിട്ടുള്ള ജന്മദിന ആഘോഷം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
സൂപ്പർസ്റ്റാറിന്റെ ചെന്നൈയിലെ വസതിക്ക് പുറത്ത് ആശംസകൾ അറിയിക്കാൻ ആരാധകരുടെ വലിയ കൂട്ടം തന്നെ എത്തിയിരുന്നു. അതേസമയം, ഏവരും അക്ഷമരായി കാത്തിരുന്ന രജനികാന്തിന്റെ 170മത് ചിത്രത്തിന്റെ പേര് ഇന്ന് പുറത്ത് വിട്ടിരുന്നു. വേട്ടയ്യൻ എന്നാണ് ചിത്രത്തിന്റെ പേര്. ഒപ്പം ടൈറ്റിൽ ടീസറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടൈറ്റിൽ അനൗൺസ് ചെയ്തിരിക്കുന്നത്. ടി ജെ ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രം അടുത്ത വർഷം റിലീസ് ചെയ്യുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിൽ ആണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. ജയിലർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം രജനികാന്ത് നായകനായി എത്തുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. അമിതാഭ് ബച്ചനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. അമിതാഭ് ബച്ചനെ കൂടാതെ ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…