നാളെ അയോദ്ധ്യാ രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ സാക്ഷിയാകാന്‍ തലൈവര്‍ രജനീകാന്ത് അയോധ്യയിലെത്തി. താരത്തെ വലിയ വരവേല്‍പ്പ് നല്‍കിയാണ് അധികൃതര്‍ സ്വീകരിച്ചത്. അയോധ്യയിലെ ഹോട്ടലില്‍ എത്തിയ താരത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ചെന്നൈയില്‍ നിന്നും വിമാന മാര്‍ഗമാണ് താരം അയോധ്യയിലെത്തിയത്. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നത് വലിയ സന്തോഷമാണെന്നും താരം പറഞ്ഞു.
‘പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. നാളത്തേത് ചരിത്രപരമായ ദിനമാണ്. രാമജന്മഭൂമിയില്‍ എത്താന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷം’- അയോദ്ധ്യയിലേയ്ക്ക് പുറപ്പെടും മുമ്പേ ചെന്നൈ വിമാനത്താവളത്തില്‍ വച്ച് മാദ്ധ്യമങ്ങളെ കാണുന്നതിനിടെ രജനീകാന്ത് പറഞ്ഞു.
പ്രാണപ്രതിഷ്ഠയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അവസാനവട്ട ഒരുക്കങ്ങളിലാണ് അയോദ്ധ്യ. 7000 അതിഥികളെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സന്ന്യാസി ശ്രേഷ്ഠര്‍, രാഷ്ട്രീയ, സിനിമ, കായിക, വ്യവസായ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങിനെത്തും.
രജനീകാന്തിനൊപ്പം ഭാര്യയും സഹോദരനും ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. രജനിയെയും കുടുംബത്തെയും അയോധ്യ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് വേണ്ടി ബിജെപി നേതാവ് അര്‍ജുന മൂര്‍ത്തിയും ആര്‍എസ്എസ് നേതാക്കളും ചേര്‍ന്നാണ് ക്ഷണിച്ചിരുന്നത്. ക്ഷണക്കത്ത് ലഭിച്ചതിന് പിന്നാലെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കുമെന്ന് രജനികാന്ത് അറിയിച്ചിരുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…