മകൾക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി രജനികാന്ത്

മകൾ ഐശ്വര്യക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ സന്ദർശനം നടത്തി തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത്. അടുത്തിടെയാണ് തന്റെ എഴുപത്തിമൂന്നാം ജന്മദിനം താരം ആഘോഷിച്ചത്.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് താരവും മകളും തിരുപ്പതിയിലെത്തിയത്.ദേവസ്ഥാനം അധികൃതർ താരത്തിന് ഉഷ്മളമായ സ്വീകരണമാണ് നല്കിയത്.

അടുത്തിടെ താരത്തിന്റെ പുതിയ സിനിമയായ ജയിലറിലെ കഥാപാത്രമായ മുത്തുവേൽ പാണ്ഡ്യനെ പരിചയപ്പെടുത്തുന്ന വീഡിയോ നിർമാതാക്കൾ പുറത്ത് വിട്ടിരുന്നു. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ.സിനിമയിൽ ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തിൽ രജനി എത്തുക. രമ്യാ കൃഷ്ണനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.പടയപ്പയ്ക്ക് ശേഷം 23 വർഷങ്ങൾ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നത്.അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന സിനിമയ്ക്ക് കാർത്തിക് കണ്ണൻ ഛായാഗ്രാഹണം നിർഹിക്കുന്നത്.

അടുത്തിടെ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു.’ലാൽ സലാം’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. സിനിമയിൽ രജനികാന്ത് അതിഥി വേഷത്തിൽ എത്തുന്നുണ്ട്.എ ആർ റഹ്‌മാൻ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നു. സിനിമ നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്

Ajay

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago