18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ധനുഷും ഐശ്വര്യയും; വിവാഹമോചന ഹർജി ഫയൽ ചെയ്തു

നടൻ രജനികാന്തിന്‍റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തും നടൻ ധനുഷും വിവാഹമോചനത്തിന് അപേക്ഷ നൽകി. ചെന്നൈ കുടുംബ കോടതിയിലാണ് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജി ഫയൽ ചെയ്തിട്ടുള്ളത്. 2022 ജനുവരിയിൽ വേർപിരിയാൻ പോവുകയാണെന്ന് ഇരുവരും പ്രഖ്യാപിച്ചിരുന്നു. വേർപിരിയൽ പ്രഖ്യാപിച്ച് ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് വിവാഹമോചന ഹർജി നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ രണ്ട് വർഷമായി വേർപിരിഞ്ഞാണ് ഇരുവരും താമസിക്കുന്നത്. എന്നാല്‍ മക്കളായ യാത്രയുടെയും ലിംഗയുടെയും സ്കൂൾ പരിപാടികളില്‍ ഇവര്‍ ഒന്നിച്ച് എത്തിയിരുന്നു. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. ധനുഷും ഐശ്വര്യയും യഥാക്രമം 21-ഉം 23-ഉം വയസുള്ളപ്പോൾ 2004ലാണ് വിവാഹിതരായത്.

‘സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചു. വളർച്ച, മനസിലാക്കൽ, പൊരുത്തപ്പെടുത്തൽ എന്നിങ്ങനെയായിരുന്നു യാത്ര. ഇന്ന് നമ്മൾ നമ്മുടെ വഴികൾ വേർതിരിക്കുന്ന സ്ഥലത്താണ് നിൽക്കുന്നത്. ഐശ്വര്യയും ഞാനും ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികളെന്ന നിലയിൽ ഞങ്ങളെ മനസ്സിലാക്കാനും തീരുമാനിച്ചു.’- ധനുഷ് മുമ്പ് കുറിച്ചത് ഇങ്ങനെയായിരുന്നു.

Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

9 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

10 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

10 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

12 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

13 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

15 hours ago