പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് രജിഷാ വിജയൻ. അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതമായ നടിയാണ് രജിഷ വിജയൻ, ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി സിനിമകൾ രാജിഷ ചെയ്തു, നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ആണ് രജീഷ കൂടുതലായും തിരഞ്ഞെടുക്കുന്നത്. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് രജീഷ, ധനുഷിന്റെ നായികയായി തമിഴിലും താരം അരങ്ങേറ്റം നടത്തിയിരുന്നു. മികച്ച അഭിപ്രായമാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന് ലഭിച്ചതും. നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ജൂൺ എന്ന ചിത്രത്തിൽ കൂടിയാണ് രജീഷ ഏറെ ശ്രദ്ധിക്കപ്പെട്ടത്, അതിൽ താരം തന്റെ കുട്ടികാലം മുതലുള്ള രംഗങ്ങൾ ചെയ്തിരുന്നു, രജിഷയുടെ ജൂണിലെ അഭിനയം എല്ലാവരെയും താരത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. ഇപ്പോൾ തന്റെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് രജീഷ വിജയൻ.
ധനുഷിനൊപ്പം തമിഴിൽ അരങ്ങേറ്റം കുറിച്ച ചിത്രം കർണ്ണനിൽ മികച്ച പ്രേക്ഷക പ്രതികരണം ആണ് താരത്തിന് ലഭിച്ചത്. ചിത്രം ഹിറ്റ് ആയതോടെ തമിഴിലും ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് രജിഷാ വിജയൻ. ഇപ്പോഴിതാ തന്റെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് രജിഷാ. തമിഴിൽ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് രജിഷാ വിജയൻ. രവി തേജയ്ക്കൊപ്പമാണ് രജിഷയുടെ തെലുങ്കിലുള്ള അരങ്ങേറ്റം. ശരത് മന്ദവന സംവിധാനം ചെയ്യുന്ന ‘രാമറാവു ഓൺ ഡ്യൂട്ടി’ എന്ന ചിത്രത്തിലാണ് രജീഷ് രവി തേജയുടെ നായികയായി എത്താൻ പോകുന്നത്. തെലുങ്കിൽ അരങ്ങേറ്റം കുറയ്ക്കുന്നതിന്റെ ആവേശത്തിലും സന്തോഷത്തിലും ആണ് ഇപ്പോൾ രജിഷയും. ഇതോടെ സിനിമ ജീവിതത്തിന്റെ മറ്റൊരദ്ധ്യായം തുടങ്ങാൻ പോകുകയാണ് രജിഷ.
മലയാളത്തിലും തമിഴിലുമായി മൂന്നോളം ചിത്രങ്ങൾ ആണ് രജീഷ വിജയന്റേതായി പ്രദർശനത്തിന് എത്താനുള്ളത്. തമിഴിൽ കാർത്തി നായകൻ ആകുന്ന സർദാർ, മലയാളത്തിൽ ഫഹദ് ഫാസിലിനൊപ്പമുള്ള മലയൻ കുഞ്ഞു, ആസിഫലിയ്ക്ക് ഒപ്പമുള്ള എല്ലാം ശരിയാകും തുടങ്ങിയ ചിത്രങ്ങൾ ആണ് പ്രദർശനത്തിനായി തയാറെടുത്തിരിക്കുന്നത്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…