മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വരെ അസുഖം കണ്ടുപിടിച്ചിരുന്നില്ല ; പ്രാര്‍ത്ഥനയോടെ രജിഷ വിജയൻ

മലയാള സിനിമയിൽ നിരവധി യുവ നടിമാർ ഉണ്ട്. അക്കൂട്ടത്തിൽ പ്രേക്ഷകരുടെ ഇഷ്‌ടം നേടിയയെടുത്ത നടിയാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു രജിഷയുടെ സിനിമാ എന്‍ട്രി. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ രജിഷയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തി. പിന്നീട് ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് രജിഷ മലയാളത്തിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. നല്ല സിനിമകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നതും അഭിനയ മികവുമാണ് രജിഷയെ ശ്രദ്ധേയയാക്കി മാറ്റുന്നത്. അതേസമയം ഓഫ് സ്‌ക്രീനിലെ രജിഷയുടെ ജീവിതം എന്നും സ്വകാര്യമാണ്. തന്റെ ജീവിതത്തെ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന് കാണിച്ചു കൊടുക്കാനൊന്നും രജിഷ താല്‍പര്യം കാണിക്കാറില്ല. പൊതുവെ സ്വകാര്യ  ജീവിതത്തെ സ്വകാര്യമായി തന്നെ വെക്കാനാണ് രജിഷയ്ക്കിഷ്ടം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറക്കാനാക്കാത്ത ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രജിഷ. ക്യാന്‍സര്‍ പ്രിവ്യു മീറ്റില്‍ പങ്കെടുക്കവെയാണ് രജിഷ തന്റെ മനസ് തുറന്നത്. തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാന്യമുണ്ടായിരുന്ന വ്യക്തിയായ തന്റെ അപ്പൂപ്പനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുമാണ് രജിഷ വിജയൻ സംസാരിച്ചത്.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ എന്റെ ജീവിതത്തില്‍ അത്രയും പ്രാധാന്യം നിറഞ്ഞ ഒരു വ്യക്തി ആയിരുന്ന എന്റെ അപ്പൂപ്പന്‍ മരിച്ചുപോയി, അദ്ദേഹത്തിന് ലിവര്‍ ക്യാന്‍സറിന്റെ ഫൈനല്‍ സ്റ്റേജ് ആയിരുന്നുവെന്നാണ് രജിഷ പറയുന്നു. അസുഖം എന്താണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാതെ പോയതാണ് അദ്ദേഹത്തിന്റെ മരണത്തില്‍ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യമെന്നാണ് രജിഷ വിജയൻ  പറയുന്നത്. രോഗ ബാധിതൻ ആയപ്പോൾ അദ്ദേഹത്തെ പല ആശുപത്രികളില്‍ കാണിച്ചിരുന്നു. എന്നാല്‍ എല്ലാവരും പ്രായത്തിന്റേതായ പ്രശ്‌നങ്ങള്‍ എന്നായിരുന്നു പറഞ്ഞിരുന്നതെന്ന് രജിഷ ഓര്‍ക്കുന്നു. എന്നാല്‍ അതെല്ലാം രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നുവെന്നും പ്രായത്തിന്റെ പ്രശ്‌നങ്ങളായിരുന്നില്ലെന്നും രജിഷ പറയുന്നു. മരിക്കുന്നതിന് ഒന്ന് രണ്ടാഴ്ച മുമ്പ് വരെ അസുഖം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ലെന്നും രജിഷ പറയുന്നു. അദ്ദേഹം കടന്നു പോയ ആ സാഹചര്യം ഞങ്ങള്‍ക്ക് ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ ആകുന്നതല്ല, ഇനിയും അതുപോലെയുള്ള സാഹചര്യങ്ങളിലൂടെ ആളുകള്‍ കടന്നു പോകാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും രജിഷ വിജയൻ പറയുന്നു.


അപ്പൂപ്പന്‍ അനുഭവിച്ച വേദന മറ്റുള്ളവര്‍ക്ക് കണ്ടു നില്‍ക്കാന്‍ പോലും സാധിക്കുന്നതല്ലെന്നും രജിഷ വിജയൻ ഓര്‍ക്കുന്നു. അതേസമയം ക്യാന്‍സറിനെ നേരത്തെ തിരിച്ചറിഞ്ഞാല്‍ അതിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും രജിഷ പറയുന്നു. ക്യാന്‍സറിനെ അതിജീവിച്ച പ്രതിരോധിച്ച നിരവധി ആളുകള്‍ ഇന്ന് നമുക്കിടയില്‍ ഉണ്ടെന്നും രജിഷ ചൂണ്ടിക്കാണിക്കുന്നുണ്ട്. വേണ്ട സമയത്ത് വേണ്ട രീതിയില്‍ രോഗം കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താല്‍ നമുക്ക് ആ രോഗത്തില്‍ നിന്നും രക്ഷപെടാമെന്നും രജിഷ പറയുന്നു. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്. അതേസമയം മധുര മനോഹര മോഹം ആണ് രജിഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച പ്രതികരണങ്ങളാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സാന്നിധ്യം അറിയിച്ച നടിയാണ് രജിഷ വിജയന്‍. സര്‍ദാര്‍ ആണ് രജിഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ്, കര്‍ണന്‍, ഖോ ഖോ, ജയ് ഭീം, മലയന്‍കുഞ്ഞ്, തുടങ്ങി നിരവധി സിനിമകളില്‍ രജിഷ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്.

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

21 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago