ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് രജിത് കുമാർ. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആരാധകരെയാണ് രജിത് സ്വന്തമാക്കിയത്. പരുപാടിയിൽ പല തവണ തന്റെ വിവാഹത്തെ കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹം കഴിക്കാൻ താൽപ്പര്യം ഉണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കൊറോണ വ്യാപനം മൂലം ബിഗ് ബോസ് പകുതി വഴിയിൽ വെച്ച് നിർത്തുകയായിരുന്നു. രജിത് ബിഗ് ബോസ് വീട്ടിൽ നിന്നിരുന്ന സമയത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യങ്ങളിൽ ഒന്നായിരുന്നു രജിത് കുമാറിന്റെ വിവാഹവും ഭാര്യയുടെ മരണവുമെല്ലാം അതിലൂടെ വെളിപ്പെടുത്തിയിരുന്നു.
രജിത്ത് കുമാർ പരിപാടിയുടെ ഇടയ്ക് വെച്ച് എലിമിനേറ്റ് ആയി പോയെങ്കിലും താരത്തിന്റെ ആരാധകരുടെ എണ്ണത്തിൽ ഇപ്പോഴും കുറവൊന്നും ഉണ്ടായിട്ടില്ല. പരുപാടി ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ചെങ്കിലും ഇപ്പോൾ പരിപാടിയുടെ മൂന്നാം ഭാഗം വരുന്നുവെന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോൾ കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം പരുപാടിയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ആരൊക്കെയാണെന്നാണ്. നിരവധി പേരുടെ പേരുകൾ ആണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. ഇപ്പോഴിതാ ബിഗ്ബോസിന്റെ മൂന്നാം ഭാഗം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രജിത്കുമാറിനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഫാന്‍സ് ഗ്രൂപ്പായ രജിത് ആര്‍മി.
വീ വാണ്ട് രജിത് സര് ബാക്ക് എന്ന ഹാഷ്ടാഗോടെ ആണ് ആരാധകരുടെ ഈ ആവിശ്യം സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ബിഗ് ബോസ്സിന്റെ മൂന്നാം ഭാഗത്തേക്ക് രജിത്ത് സർ വീണ്ടും വരണമെന്നും അദ്ദേഹത്തെ തിരികെ കൊണ്ടുവരണമെന്നും വലിയ രീതിയിൽ ഉള്ള ആവിശ്യം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇതിനു അദ്ദേഹത്തെ വീണ്ടും എത്തിക്കണം എന്നും എന്നാൽ മൂന്നാം ഭാഗത്തിൽ രജിത്ത് കുമാർ വേണ്ട എന്നും തരത്തിലെ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. സ്റ്റാര്‍ സിംഗര്‍ സീസണ് 8 ന്റെ വേദിയില്‍ വെച്ചാണ് നടന് ടോവിനോ തോമസ് ബിഗ് ബോസ് സീസണ് 3 ന്റെ ലോഗോ പുറത്തിറക്കിയത്. പരിപാടിയുടെ അവതാരക ജ്യൂവല്‍ മേരി ബിഗ്ബോസ് മലയാളത്തിന്റെ മൂന്നാം സീസണ് ഉടന്‍ എത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയിലെ മത്സരാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…