ഇന്നേ വരെ ഞാൻ രേവതിയെ നേരിട്ട് കണ്ടിട്ട് കൂടിയില്ല, രേവതിക്കെതിരെ രാകേന്ദ്!

കുറച്ച് നാളുകൾക്ക് മുന്പാണ് നടിയും മോഡലുമായ രേവതി സമ്പത്ത് സമൂഹത്തിലെ ചില ഉന്നതർക്ക് എതിരെ ആരോപണങ്ങളുമായി എത്തിയത്. ഇവർ എന്നെ ഇത് വരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു എന്ന് പറഞ്ഞുകൊണ്ട് പതിനാലു വ്യക്തിയുടെ പേരുകൾ രേവതി തന്റെ ഫേസ്ബുക്കിൽ കൂടി പുറത്ത് വിട്ടിരുന്നു. സിനിമയിലും പൊതു മേഖലയിലും ഉന്നതിയിൽ നിൽക്കുന്നവരുടെ പേരുകൾ ആയിരുന്നു ആത്. എന്നാൽ ഇപ്പോൾ തനിക്കെതിരെ രേവതി ഉന്നയിച്ച ആരോപണങ്ങൾക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് കാസ്റ്റിംഗ് ഡിറക്ടറും കാസ്റ്റ്മീപെര്‌ഫെക്ട് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനുമായ രാകേന്ത് ആര്‍ പൈ. താൻ ഇത് വരെ രേവതിയെ കണ്ടിട്ട് കൂടി ഇല്ലെന്നും അടിസ്ഥാന രഹിതമായ കാര്യങ്ങൾ ആണ് രേവതി പറഞ്ഞത് എന്നും രാകേന്ദ് പറഞ്ഞു. രാകേന്ദ് ന്റെ വാക്കുകൾ ഇങ്ങനെ,

‘സുഹൃത്തുക്കളേ, ചില കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. ഞാന്‍ ഇന്നേ വരെ നേരിട്ടു കാണാത്ത രേവതി സമ്പത് എനിക്കെതിരെ 15 ജൂണ്‍ 2021 തന്‌ടെ ഫേസ്ബുക് പോസ്റ്റിലൂടെ ഉന്നയിച്ച ആരോപണം എന്നിലേക്ക് എത്തിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി. രേവതി സമ്പത് ഫേസ്ബുക് പോസ്റ്റില്‍ തന്നെ സെക്ഷുവലി, മെന്റലി, എമോഷണലി, വെര്‍ബലി പീഡിപിച്ചവരുടെ പട്ടികയില്‍ എന്‌ടെ പേരും ചേര്‍ക്കുകയുണ്ടായി. 3 വര്‍ഷം മുന്‍പ് ഒരു പ്രോജക്ടിന്റെ കാസ്റ്റിംഗ് ആവശ്യത്തിനായി ഞാന്‍ രേവതി സമ്പത്തിനെ ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. ഞാന്‍ ഇന്നേവരെ രേവതിയെ നേരിട്ട് കണ്ടിട്ടുമില്ല.

ഈ ആരോപണം എന്ത് അടിസ്ഥാനത്തില്‍ ഉന്നയിക്കുന്നു എന്ന വ്യക്തതക്കു വേണ്ടിയും കാസ്റ്റ്മീപെര്‍ഫെക്ട് എന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപെടുത്തുന്ന രീതിയില്‍ ഉള്ള പോസ്റ്റ് ആയതിനാലും, ഇതിനെതിരെ ഞങ്ങള്‍ നിയമ സഹായം തേടി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചിരിക്കുന്നു. രേവതിക്ക് എന്‌ടെ വക്കീല്‍ അയച്ച ലീഗല്‍ നോട്ടീസ് ഇതിനാല്‍ പോസ്റ്റ് ചെയ്യുന്നു. പിന്തുണ നല്‍കിയ എന്‌ടെ കുടുംബത്തിനും, സഹപ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു എന്നുമാണ് രാകേന്ദ് പറഞ്ഞത്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago