‘സിരകളിലെ ചോരയോഴുക്കിന്റെ വേഗം കൂട്ടി, കണ്ണൂർ സ്ക്വാഡിന് ശേഷം വീണ്ടും…’; ​ഗരുഡൻ അസൽ തീ തന്നെ, റിവ്യൂ

സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഗരുഡൻ തീയറ്ററുകളിൽ ആളെ നിറയ്ക്കുകയാണ്. 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത ചിത്രത്തിന് മികച്ച പ്രീ റിലീസ് ഹൈപ്പ് നൽകിയിരുന്നു. റിലീസ് ദിനം മുതൽ മികച്ച കളക്ഷനോടെയാണ് സിനിമയുടെ കുതിപ്പ്. ഇപ്പോൾ ചിത്രത്തിലെ സുദേവ് എന്ന കഥാപാത്രത്തിന്റെ സാധ്യതകളെ കുറിച്ചുള്ള ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ജോസുകുട്ടി ജേക്കബ് അവതരിപ്പിച്ച സുദേവ് എന്ന കഥാപാത്രത്തിൽ
ഒന്നൂടി ഇരുന്നാലോചിച്ചാൽ ഒരു സെക്കൻഡ് പാർട്ട് നുള്ള എല്ലാ സാധ്യതകളും ഒളിഞ്ഞു കിടപ്പുണ്ടെന്നാണ് രാകേഷ് നന്ദു എന്ന പ്രേക്ഷകന്റെ നിരീക്ഷണം.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

തീയറ്റർ ഹൌസ്ഫുൾ ആയിരുന്നു..
കണ്ണൂർ സ്‌ക്വാഡിന് ശേഷം വീണ്ടുമൊരു നിറഞ്ഞ സദസിലിരുന്ന് സിനിമ കാണാമല്ലോ എന്നോർത്തപ്പോൾ എന്തെന്നില്ലാത്ത സന്തോഷം…
പടം തുടങ്ങി….❤️
സൂപ്പർസ്റ്റാർ സുരേഷ് ഗോപി എന്ന ടൈറ്റിൽ കാണിച്ചപ്പോൾ മുതൽ തിയേറ്റർ കയ്യടികൾ കൊണ്ട് ഇരമ്പുകയാണ്..
സ്റ്റാർട്ടിങ്ങിൽ തന്നെ മെയിൻ സ്റ്റോറിയിലേക്കാണ് ഗരുഡൻ നമ്മളെ കൂട്ടി കൊണ്ടു പോകുന്നത്…
ഓരോ നിമിഷം കഴിയുംതോറും ഇനിയെന്താകുമെന്ന ആകാംഷ നിറച്ചു കൊണ്ടുള്ള കഥയുടെ സഞ്ചാരം എന്റെ സിരകളിലെ ചോരയോഴുക്കിന്റെ വേഗം കൂട്ടി..
എന്നാൽ സിനിമയിൽ ഒരു പോർഷൻ വന്നപ്പോൾ പെട്ടന്ന് എന്റെ മനസ് സ്റ്റക്ക് ആയിപ്പോയി.
വില്ലനെ പിടിക്കാനുള്ള എല്ലാ സാധ്യതകളും ഇല്ലാതായിരിക്കുന്നു…☹️
എന്നാൽ അധികം വൈകാതെ അവിടേക്കൊരാൾ വരുന്നു ????
ജോസ്കുട്ടി ജേക്കബിന്റെ സുധേവ് എന്ന കഥാപാത്രം ????
എന്റെ മനസ്സിൽ പെട്ടെന്ന് ഓർമ വന്നത് KGF ലെ ഡയലോഗ് ആണ്…
” വേട്ടക്കാരനെ വേട്ടയാടുന്ന മഹാവേട്ടക്കാരൻ വന്നു…..”????????????
പടം അവിടെ നിന്ന് അങ്ങോട്ട് കത്തിക്കയറുകയാണ്….
കനലും പുകയും ഒന്നുമല്ല മക്കളെ നല്ല അസൽ തീ തന്നെയാണ് പടം…????
ഒന്നൂടി ഇരുന്നാലോചിച്ചാൽ ഒരു സെക്കൻഡ് പാർട്ട് നുള്ള എല്ലാ സാധ്യതകളും സുദേവ് എന്ന കഥാപാത്രത്തിൽ ഒളിഞ്ഞു കിടപ്പുണ്ട് എന്ന് തോന്നുന്നു..????

Gargi

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago