ആരോഗ്യനില വഷളായി, നടി രാഖി സാവന്ത് ആശുപത്രിയില്‍!!

Follow Us :

വിവാദ ബോളിവുഡ് നടി രാഖി സാവന്ത് ആശുപത്രിയില്‍. ചൊവ്വാഴ്ച രാത്രിയാണ് ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടര്‍ന്ന് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളാണ് താരത്തിനെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആശുപത്രി കിടക്കയില്‍ നിന്നുള്ള രാഖിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യലിടത്ത് വൈറലായി കഴിഞ്ഞു. ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്ന് വ്യക്തമല്ല. ഇപ്പോഴത്തെ താരത്തിന്റെ ആരോഗ്യനില സംബന്ധിച്ചും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആറ് ദിവസം വരെ നടിയ്ക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം താരം വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകരുടെയും പ്രാര്‍ഥനകളാണ് സോഷ്യലിടത്ത് നിറയുന്നത്. പലപ്പോഴും താരം വിവാദ പ്രസ്താവനകളുമായാണ് സോഷ്യലിടത്ത് നിറഞ്ഞുനില്‍ക്കാറുള്ളത്.