രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാനെതിരെ ബലാത്സംഗ കേസ്!!!

നടിയും മോഡലുമായ രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാനെതിരെ ബലാത്സംഗ കേസ്. രാഖി സാവന്ത് നല്‍കിയ വഞ്ചനാ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേയാണ് ആദിലിനെതിരെ ബലാത്സംഗ കേസെടുത്തിരിക്കുന്നത്. ഇറാനിയന്‍ യുവതിയുടെ പരാതിയിലാണ് മൈസൂരിലെ വിവി പുരം പോലീസ് ബലാത്സംഗ കേസെടുത്തത്. തുടര്‍ന്ന് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു.

മൈസൂരില്‍ ഒരുമിച്ച് താമസിക്കുമ്പോള്‍ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാണ് ഇറാനിയന്‍ യുവതിയുടെ ആരോപണം. വിവാഹം കഴിക്കാമെന്ന് അഞ്ച് മാസം മുമ്പ് പറഞ്ഞപ്പോള്‍ ആദില്‍ നിഷേധിച്ചെന്നും മറ്റ് ചില സ്ത്രീകളുമായി സമാനരീതിയിലുള്ള ബന്ധം പുലര്‍ത്തുന്നുണ്ടെന്നുമാണ് പറഞ്ഞതെന്നും അവര്‍ പരാതിയില്‍ പറഞ്ഞു.

14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ആദിലിനെതിരെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ പ്രഥമ വിവര റിപ്പോര്‍ട്ടാണ്. ഐപിസി 376 പ്രകാരമാണ് ആദിലിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇരുവരുടെയും സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ അയച്ച ശേഷം കേസുകൊടുക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. ഐ.പി.സി 376-നു പുറമേ 417, 420, 504, 506 എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് ആദിലിനെതിരെ മൈസൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് ആദിലിനെതിരെ മുംബൈ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി എത്തിയിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു രാഖിയുടെ അമ്മ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച്  മരിച്ചത്. തന്റെ അമ്മയുടെ സര്‍ജറിയ്ക്ക് വേണ്ടി നല്‍കിയ പണം ആദില്‍ അതിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് അവര്‍ മരണത്തിന് കീഴടങ്ങിയതെന്നും രാഖി ആരോപിച്ചിരുന്നു. കൂടാതെ ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും രാഖി പറഞ്ഞിരുന്നു.

അടുത്തിടെയാണ് താരം മൈസൂര്‍ സ്വദേശിയായ ആദിലുമായി വിവാഹം കഴിഞ്ഞെന്ന് അറിയിച്ചിരുന്നത്. വിവാഹശേഷം പേരുമാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് ശേഷം മാസങ്ങള്‍ക്കിപ്പുറം കേള്‍ക്കുന്നത് ആദിലിനെതിരെ ഗുരുതര ആരോപണങ്ങളും പോലീസ് കേസുമാണ്.

Anu

Recent Posts

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

1 hour ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

2 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

3 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

3 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

3 hours ago

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

3 hours ago