സൂപ്പര്‍താരം രാംചരണിന്റെയും ഉപാസനയുടേയും മാലാഖ കുഞ്ഞിന് പേരിട്ടു. ക്ലിന് കാര കൊനിഡേല എന്നാണ് കുഞ്ഞിന്റെ പേര്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് രാം ചരണ്‍ കുഞ്ഞിന്റെ പേര് ആരാധകരോട് പങ്കുവച്ചത്.
ദൈവീകമായ അനുഭവം സമ്മാനിക്കുന്ന വളരെ പരിശുദ്ധമായ ഊര്‍ജം എന്നതാണ് ഈ പേരിന്റെ അര്‍ത്ഥം. ലളിതാസഹസ്രനാമത്തില്‍ നിന്നാണ് മാലാഖ കുഞ്ഞിന് പേര് കണ്ടെത്തിയത്.
‘ക്ലിന് കാര എന്നാല്‍ പ്രകൃതിയുടെ മൂര്‍ത്തീഭാവമെന്ന് അര്‍ഥം. പ്രപഞ്ച മാതാവായ ശക്തിയുടെ സൂക്ഷ്മ രൂപമാണത്. ഞങ്ങളുടെ കൊച്ചു രാജകുമാരി വളരുമ്പോള്‍ ഈ ഗുണങ്ങളെല്ലാം അവളുടെ വ്യക്തിത്വത്തില്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്- പേരിടല്‍ ചടങ്ങിന്റെ ചിത്രം പങ്കുവച്ച് ചിരഞ്ജീവി കുറിച്ചു.
താരപുത്രിക്ക് അംബാനി കുടുംബം നല്കിയ സ്പെഷ്യല്‍ സമ്മാനം സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ലക്ഷങ്ങള്‍ വില വരുന്ന 24 കാരറ്റ് സ്വര്ണ്ണത്തൊട്ടിലാണ് കുഞ്ഞിന് സമ്മാനമായി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് മുകേഷ് അംബാനി.
ജൂണ്‍ 20 നാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിവാഹം കഴിഞ്ഞ് 11 വര്‍ഷത്തിന് ശേഷമാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞ് എത്തിയത്. 2012 ജൂണ്‍ 14നാണ് ഇവര്‍ വിവാഹിതരായത്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കിയിട്ടേ കുഞ്ഞിന് തയ്യാറെടുക്കൂ എന്ന് ഉപാസന പറഞ്ഞിരുന്നു.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…