ദിലീപ് -മഞ്ജു വേര്‍പിരിയലിന്റെ കാരണമായി നടി രാമാദേവി പറഞ്ഞത്..!! എല്ലാ പുരുഷന്മാരും ഇങ്ങനെ ആണോ?

Follow Us :

ഇന്നും വാര്‍ത്താ കോളങ്ങളില്‍ ഇടംപിടിയ്ക്കുകയാണ് നടി മഞ്ജുവാര്യരും നടന്‍ ദിലീപുമായുള്ള വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍. മലയാളത്തിലെ മുതിര്‍ന്ന നടിമാരില്‍ ഒരാളായ രാമാദേവി ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇവരുടെ വേര്‍പിരിയലിന്റെ കാരണമായി തന്റെ അഭിപ്രായം ഒരു യൂട്യൂബ് ചാനലുമായാണ് രാമാദേവി പങ്കുവെച്ചത്. ഇതാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്…

വിവാഹം കഴിഞ്ഞന്ന് മഞ്ജു എന്നെ വിളിച്ചിരുന്നു. ‘രമ ചേച്ചി ഞാന്‍ മഞ്ജുവാണ്, ഒരു വിശേഷമുണ്ട്, അത് പറയാന്‍ വിളിച്ചതാണ്. എന്റെ വിവാഹം കഴിഞ്ഞു. ആരെയാണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ദിലീപേട്ടനെ കല്യാണം കഴിച്ചു. അതിന്റെ റിസപക്ഷന്‍ ഇന്ന് വൈകിട്ട് ഉണ്ട് എന്നുമാണ് മഞ്ജു പറഞ്ഞത്. അന്ന് ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമാണ് ഞാന്‍ റിസപക്ഷന് പോയത്. ‘എന്താ ചെയ്യുക, ഇതിപ്പോ സിനിമാ നടിമാരുടെ ജീവിതത്തില്‍ മാത്രമല്ലല്ലോ സംഭവിക്കുന്നത്. എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവുന്നത് അല്ലേ. സിനിമാ താരമായത് കൊണ്ട് കുറേ പബ്ലിസിറ്റിയായി.

അവരുടെ ജീവിതത്തില്‍ കുറേ പ്രധാന്യം കിട്ടുകയാണ്. ഏത് ഫീല്‍ഡിലും ഡിവോഴ്സ് നടക്കുന്നുണ്ട്. എനിക്ക് തോന്നുന്നത് ഏതൊരു പുരുഷനും അവന്റെ ഭാര്യ ഒതുങ്ങി കൂടി വീട്ടിലെ കാര്യം നോക്കുന്ന ആളായിരിക്കണം എന്നാണ് വിചാരിക്കുന്നത്.ഞാനും അഭിനയിക്കുന്ന സമയത്ത് എന്റെ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് 32 കൊല്ലം അദ്ദേഹത്തിന്റെ കൂടെ ജീവിച്ചത്. തിരക്കിലേക്ക് പോവുമ്പോള്‍ കുടുംബത്തിന്റെ കാര്യം അത്രത്തോളം ശ്രദ്ധിച്ചൂ എന്ന് വരില്ല.

അതൊരു സത്യമായ കാര്യമാണ്. സ്ത്രീകളെപ്പോഴും ഞങ്ങളുടെ ഒരു പടി താഴെ നിന്നാല്‍ മതിയെന്ന് ചിന്തിക്കുന്ന ആണുങ്ങളുമുണ്ട്. ഞാന്‍ പുരുഷന്റെയും സ്ത്രീയുടെയും പക്ഷം നിന്ന് പറയുന്നതല്ല. ഇത്രകാലം ഞാന്‍ അഭിനയിച്ചു, ഇനി അഭിനയിക്കുന്നില്ലെന്ന് പറയുന്ന നടിമാരും ഉണ്ട്. അതുകൊണ്ട് ഭര്‍ത്താക്കന്മാരുടെ നിയന്ത്രണങ്ങള്‍ കൊണ്ടായിരിക്കും അഭിനയിക്കാത്തത് എന്ന് പറയാനും പറ്റില്ലെന്നും രമാദേവി ആ അഭിമുഖത്തിലൂടെ പറയുന്നു.