പഴയിടത്തിന് പൂര്‍ണ പിന്തുണ! ഞാന്‍ ഇന്ന് മുതല്‍ പൂര്‍ണ്ണ സസ്യാഹാരി-സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍

സ്‌കൂള്‍ കലോത്സവത്തിലെ ഊട്ടുപുരയിലെ വെജ്- നോണ്‍ വെജ് സംവാദത്തെ തുടര്‍ന്ന് പതിനാറ് വര്‍ഷത്തെ കലോത്സവ സേവനം മതിയാക്കുന്നതായി ഇന്ന് പഴയിടം മോഹനന്‍ നമ്പൂതിരി അറിയിച്ചിരിക്കുകയാണ്. ഇതോടെ നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി എത്തുന്നത്. ഇപ്പോഴിതാ പഴയിടത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍.

പഴയിടം പടിയിറങ്ങുമ്പോള്‍ നാം അപമാന ഭാരം കൊണ്ട് തല താഴ്ത്തണമെന്നാണ് സംവിധായകന്‍ പറയുന്നത്. പഴയിടമല്ല പടിയിറങ്ങുന്നത്, ഒരു സംസ്‌കാരമാണെന്നും, ഒരു രാജ്യത്തിന്റെ പൈതൃകം വളരെയെളുപ്പം തകര്‍ക്കാന്‍ കഴിയുന്നത് സംസ്‌കാരത്തെ തകര്‍ക്കുന്നതിലൂടെയാണെന്നും രാമസിംഹന്‍ പറഞ്ഞു.

പഴയിടം പടിയിറങ്ങുമ്പോള്‍ നാം അപമാന ഭാരം കൊണ്ട് തല താഴ്ത്തണം.. ഒപ്പം വിഘടന വാദികളുടെ ബ്രാഹ്‌മണ വിരോധത്തിന്റെ വിജയക്കൊടി പാറിപ്പറക്കുന്നത് കണ്ട് ആഹ്ലാദിക്കാം…പഴയിടമല്ല പടിയിറങ്ങുന്നത്, ഒരു സംസ്‌കാരമാണ്. ആരെയും നോവിക്കാത്ത വിശ്വാസം കൊണ്ട് ആരെയും വധിക്കാത്ത സംസ്‌കാരമാണ്.

പൂണൂല്‍ ജ്ഞാനത്തിന്റെ ലക്ഷണമാണ്, വിദ്യാരംഭം തൊട്ട് കൂടെചേരുന്ന അടയാളം, അത് രാമസിംഹനും രാമസിംഹന്റെ മക്കള്‍ക്കും ഇന്ന് ധരിക്കാന്‍ അവകാശമുണ്ട് ജ്ഞാന ഗംഗയിലേക്ക് ഊളിയിടാന്‍ തീരുമാനിച്ചാല്‍.. കേവലം ജന്മസിദ്ധി മാത്രമല്ല അതെന്ന് ഇപ്പോള്‍ എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ടെന്നും സംവിധായകന്‍ പറയുന്നു.

പൂണൂലിട്ട ഈഴവരും എന്റെ സൗഹൃദത്തിലുണ്ട്, അവര്‍ ഗുരുവില്‍ നിന്നും താന്ത്രിക വിദ്യ പഠിച്ചവരാണ്. അപ്പോള്‍ പൂണൂലിനോടുള്ള വിരോധം കേവലം വംശീയമല്ല, സാംസ്‌കാരിക വിരുദ്ധത തന്നെയാണ്, സനാതന ധര്‍മ്മത്തോടുള്ള വൈരാഗ്യബുദ്ധിതന്നെയെന്ന് ഉറപ്പിച്ചു പറയണമെന്നും രാമസിംഹന്‍ പറയുന്നു.

പതിനായിരക്കണക്കില്‍ വര്‍ഷങ്ങളായി വേദശബ്ദം നില നിന്ന് പോരുന്നതിലുള്ള അടങ്ങാത്ത പക.. തല്ലിക്കെടുത്തിയിട്ടും കെടാതെ കത്തുന്ന വേദ പ്രകാശത്തോടുള്ള അടങ്ങാത്ത പക…ധര്‍മ്മം അന്നത്തിനു ജാതി കല്പിച്ചിട്ടില്ല പക്ഷേ രാജസം, സാത്വികം, താമസം എന്ന ഗുണം നല്‍കിയിട്ടുണ്ട്, അത് ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നു… വ്യക്തി സ്വഭാവവും ഭക്ഷണവും പരസ്പരം ബന്ധപ്പെട്ടിട്ടുണ്ട്.

ജാതി മതത്തിലുപരി സസ്യബുക്കുകളും മാംസബുക്കുകളുമുണ്ട്.. എല്ലാവരും ഒരേപോലെ അംഗീകരിക്കുന്ന ഒന്നാണ് സസ്യാഹാരം ഉഷ്ണം കുറയ്ക്കുമെന്ന്.. മൂന്നോ നാലോ ദിവസം സസ്യാഹാരം കഴിച്ചതിന്റെ പേരില്‍ ആരും മരണപ്പെട്ടിട്ടുമില്ല.. അവിടെയാണ് പൂണൂലിട്ടവന്റെ ഭക്ഷണം എന്ന രീതിയില്‍ വ്യാഖ്യാനവും അന്നം പ്രസാദമാവുന്നതും..

തികച്ചും പക, ഹിന്ദു സംസ്‌കാരത്തോടുള്ള പക… കമ്യുണിസ്റ്റുകളാണ് നേതൃത്വം കൊടുക്കുന്നതെങ്കിലും പിന്നണിയില്‍ ഇസ്ലാമിക് അജണ്ട തന്നെയാണ്, തികഞ്ഞ ഹലാല്‍ വത്കരണം… ആദ്യം അവര്‍ നിങ്ങളെ അവരുടെ ഭക്ഷണ രീതിയിലേക്ക് ആനയിക്കും, പിന്നെ വസ്ത്ര രീതിയിലേക്ക്, അതുകഴിഞ്ഞു വിശ്വാസപ്രമാണങ്ങളിലേക്ക്.. ഒരു രാജ്യത്തിന്റെ പൈതൃകം വളരെയെളുപ്പം തകര്‍ക്കാന്‍ കഴിയുന്നത് സംസ്‌കാരത്തെ തകര്‍ക്കുന്നതിലൂടെയാണെന്നും അദ്ദേഹം പറയുന്നു.

പഴയിടം പടിയിറങ്ങുമ്പോള്‍ പടിയിറങ്ങുന്നത് സംസ്‌കാരമാണ്.. പക്ഷേ തോറ്റു കൊടുക്കാന്‍ എനിക്കാവുന്നില്ല.. ആകയാല്‍ അല്പസ്വല്പം മാംസഭുക്കായ ഞാന്‍ ഇന്ന് മുതല്‍ പൂര്‍ണ്ണ സസ്യാഹാരിയായി മാറുന്നു.. സമരം തുടങ്ങേണ്ടത് എന്നില്‍ നിന്നാണെന്ന പൂര്‍ണ്ണ ബോധ്യത്തോടെ സമരം എന്നില്‍ നിന്ന് തന്നെ തുടങ്ങുന്നു. എനിക്കെന്റെ പൈതൃകം സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്… പൂണൂലിട്ടതിന്റെ പേരില്‍ ഒരു ഭാരതീയനും അപമാനിക്കപ്പെടരുതെന്നും പറഞ്ഞാണ് രാമസിംഹന്‍ പിന്തുണ അര്‍പ്പിക്കുന്നത്.

Anu

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

12 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

15 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

16 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

17 hours ago