പ്രഖ്യാപന സമയം മുതല്‍ തിയ്യേറ്ററിലെത്തും വരെ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് പുഴ മുതല്‍ പുഴ വരെ. രാമസിംഹന് സംവിധാനം ചെയ്തതാണ് ചിത്രം. മലയാളത്തില്‍ ക്രൗഡ് ഫണ്ടിങ് വഴി എടുത്ത സിനിമയാണ് പുഴ മുതല്‍ പുഴ വരെ. പൊതുജനത്തില്‍ നിന്നും പണം പിരിച്ചാണ് ചിത്രം എടുത്തത്.
മലബാര്‍ കലാപമാണ് ചിത്രത്തിന്റെ പശ്ചാത്തലം. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തിയത്. ഇപ്പോഴിതാ ചിത്രം ഹിന്ദിയില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് രാമസിംഹന്. ബോളിവുഡില്‍ ‘കശ്മീര്‍ ഫയല്‍സ്’ വലിയ വിജയമായിരുന്നു. ‘കേരള സ്റ്റോറി’യും വിജയിച്ചു. അതുപോലെ പുഴ മുതല്‍ പുഴ വരെയും ബോളിവുഡ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
കേരളത്തില്‍ റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഹിന്ദിയിലേക്ക് എത്തുന്നത്. ഹിന്ദിയില്‍ സെന്‍സറിംഗിനായി ചിത്രം എത്തിയപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതെല്ലാം പരിഹരിച്ചാണ് ഇപ്പോള്‍ റിലീസിന് അടുത്ത് എത്തിയിരിക്കുന്നത്.
മാര്‍ച്ച് 3ന് ആയിരുന്നു ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. ബോളിവുഡിലും ചിത്രം എത്തുന്നതോടെ മലബാര്‍ കലാപം ദേശീയതലത്തിലും ചര്‍ച്ചയാകുമെന്നും രാമസിംഹന് പറയുന്നു.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…